റാഞ്ചി: ജാർഖണ്ഡിലെ ധൻബാദിൽ അപ്പാർട്ട്മെന്റ് കെട്ടിടത്തിന് തീ പിടിച്ച് മരിച്ചവരുടെ കുടുംബത്തിന് സമാശ്വാസ നിധി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ.
മരിച്ചവരുടെ കുടുംബത്തിന് ഇടക്കാലാശ്വാസമായി നാല് ലക്ഷം രൂപ വീതം നൽകുമെന്ന് മുഖ്യമന്ത്രി ഷിബു സോറന് അറിയിച്ചു. അപകടത്തിൽ പരിക്കേറ്റവർക്ക് സർക്കാർ മികച്ച ചികിത്സ ഉറപ്പാക്കുമെന്നും സ്ഥിതിഗതികൾ വിലയിരുത്താൻ ദുരന്തനിവാരണ വകുപ്പ് മന്ത്രി ബന്നാ ഗുപ്തയെ ധൻബാദിലേക്ക് അയയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ, അപകടത്തിൽ പരിക്കേറ്റവർക്ക് ദുരിതാശ്വാസ നിധിയിൽ നിന്ന് 50,000 രൂപ വീതവും മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം നൽകുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു.
ചൊവ്വാഴ്ച വൈകിട്ട് വൈകിട്ട് ആറോടെയാണ് ധൻബാദിലെ ആശിർവാദ് ടവറിലാണ് തീപിടിത്തമുണ്ടായത്. അപകടകത്തിൽ മൂന്ന് കുട്ടികൾ ഉൾപ്പെടെ 14 പേർ മരിച്ചിരുന്നു.
ധൻബാദ് തീപിടിത്തം: സമാശ്വാസ നിധി പ്രഖ്യാപിച്ച് സർക്കാർ
08:27 PM Feb 01, 2023 | Deepika.com