തിരുവനന്തപുരം: ജഡ്ജിമാരുടെ പേരിൽ കൈക്കൂലി വാങ്ങിയെന്ന ആരോപണം നേരിടുന്ന അഡ്വ. സൈബി ജോസിനെതിരെ കേസെടുക്കാൻ നിർദേശം. ഡിജിപി അനിൽകാന്ത് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കെ. സേതുരാമന് നിർദേശം നൽകി.
സൈബി കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ നേരത്തെ അന്വേഷണം നടത്തിയ സേതുരാമൻ ഡിജിപിക്ക് റിപ്പോർട്ട് നൽകിയിരുന്നു. പരാതിയൽ കഴന്പുണ്ടെന്നും സൈബിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നും സേതുരാമൻ സമർപ്പിച്ച റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരുന്നു.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡിജിപി എജിയോട് നിയമോപദേശം തേടിയിരുന്നു. സൈബിക്കെതിരെ കേസെടുക്കാമെന്ന് ഇന്ന് എജിയുടെ നിയമോപദേശം ലഭിച്ചതിനു പിന്നാലെയാണ് ഡിജിപി കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് കേസെടുക്കാൻ നിർദേശം നൽകിയത്.
മൂന്നു ജഡ്ജിമാരുടെ പേരില്‍ 72 ലക്ഷം രൂപ ഇയാള്‍ കൈപ്പറ്റിയതായാണ് ഹൈക്കോടതി വിജിലന്‍സ് വിഭാഗത്തിന്റെ കണ്ടെത്തല്‍. ഒരു ജഡ്ജിയുടെ പേരില്‍ മാത്രം 50 ലക്ഷം രൂപ കൈക്കൂലിയായി വാങ്ങിയിട്ടുണ്ട്.
സൈബി ജോസിനെതിരെ കേസെടുക്കാൻ നിർദേശം
07:29 PM Feb 01, 2023 | Deepika.com