ഭീ​ക​ര​ത​യു​ടെ വി​ത്ത് വി​ത​ച്ച​ത് നമ്മൾ: ഏ​റ്റു​പ​റ​ഞ്ഞ് പാ​ക് മ​ന്ത്രി

07:29 PM Feb 01, 2023 | Deepika.com
ഇ​സ്‌​ലാ​മാ​ബാ​ദ്: ഭീ​ക​ര​ത​യു​ടെ വി​ത്ത് വി​ത​ച്ച​ത് പാ​ക്കി​സ്ഥാ​നാ​ണെ​ന്ന് ഏ​റ്റു​പ​റ​ഞ്ഞ് പാ​ക് പ്ര​തി​രോ​ധ മ​ന്ത്രി ഖ​വാ​ജ ആ​സി​ഫ്. പെ​ഷ​വാ​റി​ൽ 100 പേ​ർ കൊ​ല്ല​പ്പെ​ട്ട സ്ഫോ​ട​ന​ത്തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന. ദേ​ശീ​യ അ​സം​ബ്ലി​യി​ലാ​ണ് മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം.

ഇ​തി​ന്‍റെ തു​ട​ക്ക​ത്തെ കു​റി​ച്ച് ഹ്ര​സ്വ​മാ​യി പ​റ​യാം. ന​മ്മ​ളാ​ണ് ഭീ​ക​ര​വാ​ദ​ത്തി​ന്‍റെ വി​ത്ത് പാ​കി​യ​ത്. വി​ശ്വാ​സി​ക​ൾ പ്രാ​ർ​ഥ​ന ന​ട​ത്തു​മ്പോ​ൾ ഇ​ന്ത്യ​യി​ലോ ഇ​സ്ര​യേ​ലി​ലോ കൊ​ല്ല​പ്പെ​ടു​ന്നി​ല്ല. എ​ന്നാ​ൽ പാ​ക്കി​സ്ഥാ​നി​ൽ അ​ത് സം​ഭ​വി​ക്കു​ന്നു.

മു​ഴു​വ​ൻ രാ​ജ്യ​വും ഭീ​ക​ര​ത​യ്‌​ക്കെ​തി​രെ ഒ​ന്നി​ക്കേ​ണ്ട​തു​ണ്ട്, എ​ങ്കി​ൽ മാ​ത്ര​മേ അ​തി​നെ​തി​രെ പോ​രാ​ടാ​നാ​കൂ. വി​ല​പ്പെ​ട്ട ജീ​വ​നെ​ടു​ക്കാ​ൻ മ​ത​ത്തെ ഭീ​ക​ര​വാ​ദം ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ന്നും പാ​ക് മ​ന്ത്രി പ​റ​ഞ്ഞു.