കൊ​ല്ല​പ്പെ​ട്ട ഒ​ഡീ​ഷ മ​ന്ത്രി​യു​ടെ ഗാ​ർ​ഡി​ന് സ​സ്പെ​ൻ​ഷ​ൻ

06:33 PM Feb 01, 2023 | Deepika.com
ഭു​വ​നേ​ശ്വ​ർ: എ​എ​സ്ഐ​യു​ടെ വെ​ടി​യേ​റ്റ് മ​രി​ച്ച ഒ​ഡീ​ഷ മു​ൻ ആ​രോ​ഗ്യ മ​ന്ത്രി ന​ബ കി​ഷോ​ർ ദാ​സി​ന്‍റെ സു​ര​ക്ഷാ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് സ​സ്പെ​ൻ​ഷ​ൻ. മി​ത്ര​ഭാ​നു ഡി​യോ എ​ന്ന ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ​യാ​ണ് ന​ട​പ​ടി.

കൃ​ത്യ​വി​ലോ​പം ആ​രോ​പി​ച്ചാ​ണ് അ​ധി​കൃ​ത​ർ ഇ​യാ​ൾ​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ത്ത​ത്. ദാ​സി​ന്‍റെ സു​ര​ക്ഷാ ചു​മ​ത​ല ഉ​ണ്ട‌ാ​യി​രു​ന്ന ഡി​യോ, മ​ന്ത്രി​ക്ക് നേ​രെ ആ​ക്ര​മ​ണം ന​ട​ന്ന സ​മ​യ​ത്ത് കൃ​ത്യ​മാ​യി പ്ര​തി​ക​രി​ച്ചി​ല്ലെ​ന്നും വി​വി​ഐ​പി സു​ര​ക്ഷ​യ്ക്കു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചി​ല്ലെ​ന്നും അ​ധി​കൃ​ത​ർ ക​ണ്ടെ​ത്തി.

മ​ന്ത്രി​യു​ടെ സു​ര​ക്ഷാ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന പ്ര​ദ്യു​മ്ന കു​മാ​ർ സ്വെ​യ്ൻ, ശ​ശി​ഭൂ​ഷ​ൺ പോ​ഡ എ​ന്നീ ഉ​ദ്യോ​ഗ​സ്ഥ​രെ സ​ർ​ക്കാ​ർ നേ​ര​ത്തെ ട്രാ​ൻ​സ്ഫ​ർ ചെ​യ്തി​രു​ന്നു. മ​ന്ത്രി​യെ കൊ​ല​പ്പെ​ടു​ത്തി​യ എ​എ​സ്ഐ ഗോ​പാ​ൽ ദാ​സി​നെ സ​ർ​വീ​സി​ൽ നി​ന്ന് പി​രി​ച്ചു​വി​ട്ടി​രു​ന്നു.