ചൂ​ലി​ല്ല, തോ​ക്കു​ണ്ട്; പ​ഞ്ചാ​ബി​ൽ‌ ആ​യു​ധ​ങ്ങ​ളു​മാ​യി ആ​പ്പ് പ്ര​വ​ർ​ത്ത​ക​ൻ പി​ടി​യി​ൽ

05:44 PM Feb 01, 2023 | Deepika.com
അ​മൃ​ത്സ​ർ: പ​ഞ്ചാ​ബി​ലെ ലു​ധി​യാ​ന​യി​ൽ ‌അ​ന​ധി​കൃ​ത തോ​ക്കു​ക​ളു​മാ​യി ‌ആം ​ആ​ദ്മി പ്ര​വ​ർ​ത്ത​ക​ൻ പി​ടി​യി​ലാ​യി. മ​ലൗ​ഡ് സ്വ​ദേ​ശി​യാ​യ ദീ​പ​ക് ഗോ​യ​ൽ ആ​ണ് പി​ടി​യി​ലാ​യ​ത്.

ഗോ​യ​ലി​ന്‍റെ പ​ക്ക​ൽ നി​ന്ന് അ​ഞ്ച് .32 പി​സ്റ്റ​ളു​ക​ൾ പി​ടി​കൂ​ടി. പ്ര​ദേ​ശ​ത്തെ പ​ഞ്ചാ​യ​ത്ത് നേ​താ​വു​മാ​യി ശ​ത്രു​ത​യി​ലാ​യി​രു​ന്ന ഗോ​യ​ൽ, സ്വ​യ​ര​ക്ഷ​യ്ക്കാ​യും ആ​വ​ശ്യ​മെ​ങ്കി​ൽ ഇ​യാ​ളെ ആ​ക്ര​മി​ക്കാ​നു​മാ​ണ് ആ​യു​ധ​ങ്ങ​ൾ സൂ​ക്ഷി​ച്ചി​രു​ന്ന​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

ജ​നു​വ​രി 26-ന് ​ആ​യു​ധ​ങ്ങ​ളു​മാ​യി പി​ടി​യി​ലാ​യ ആ​കാ​ശ്ദീ​പ് സിം​ഗ് എ​ന്ന​യാ​ൾ ന​ൽ​കി​യ വി​വ​ര​ങ്ങ​ള​നു​സ​രി​ച്ചാ​ണ് ഗോ​യ​ലി​ന്‍റെ വ​സ​തി​യി​ൽ പോ​ലീ​സ് റെ​യ്ഡ് ന​ട​ത്തി​യ​ത്. അ​രി​മി​ല്ലു​ക​ള​ട​ക്കം നി​ര​വ​ധി വ്യ​വ​സാ​യ​ശാ​ല​ക​ളു​ടെ ഉ​ട​മ​യാ​യ ഗോ​യ​ൽ, 2022-ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പാ​ണ് ശി​രോ​മ​ണി അ​കാ​ലി​ദ​ൾ വി​ട്ട് ആ​പ്പി​ൽ ചേ​ർ​ന്ന​ത്.