കൊച്ചി: നെട്ടൂരിലെ പെറ്റ് ഷോപ്പില്‍ നിന്ന് നായക്കുട്ടിയെ മോഷ്ടിച്ച എന്‍ജിനിയറിംഗ് വിദ്യാര്‍ഥികൾ പിടിയിൽ. കര്‍ണാടക സ്വദേശികളായ നിഖില്‍, ശ്രേയ എന്നിവരാണ് പിടിയിലായത്.
ഉഡുപ്പിയിലെ താമസസ്ഥലത്തുനിന്നാണ് ഇവരെ പിടികൂടിയത്. ബൈക്കില്‍ കൊച്ചിയിലെത്തി മോഷണം നടത്തുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് നെട്ടൂരിലെ പെറ്റ് ഹൈവ് എന്ന കടയില്‍ നിന്ന് പ്രതികൾ നായക്കുട്ടിയെ മോഷ്ടിച്ചത്. കടയിലെത്തിയ ഇവര്‍ പൂച്ചക്കുട്ടിയെയായണ് ആവശ്യപ്പെട്ടതെന്ന് കടയുടമ പറഞ്ഞു. എന്നാല്‍ പൂച്ചക്കുട്ടിയെ കിട്ടാത്തതിനെ തുടര്‍ന്ന് കടയില്‍ നിന്ന് പോകുകയും ചെയ്തു.
ഏറെ നേരം കഴിഞ്ഞാണ് നായക്കുട്ടിയെ കാണാതായത് കടയുടമയുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ബൈക്കിലെത്തിയ യുവതിയും യുവാവും നായയെ മോഷ്ടിച്ച് കൊണ്ടുപോകുന്നത് കണ്ടത്. പിന്നീട് കടയുടമ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
നായക്കുട്ടിയെ മോഷ്ടിച്ച എന്‍ജിനിയറിംഗ് വിദ്യാര്‍ഥികൾ പിടിയിൽ
04:58 PM Feb 01, 2023 | Deepika.com