"പതിറ്റാണ്ടുകൾക്കുശേഷം കോൺഗ്രസ് ഇന്ത്യയിൽ നടത്തിയ മികച്ച രാഷ്ട്രീയപ്രവർത്തനം'

04:45 PM Feb 01, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: പ​തി​റ്റാ​ണ്ടു​ക​ൾ​ക്കു​ശേ​ഷം കോ​ൺ​ഗ്ര​സ് ഇ​ന്ത്യ​യി​ൽ ന​ട​ത്തി​യ രാ​ഷ്ട്രീ​യ​പ്ര​വ​ർ​ത്ത​ന​മാ​ണ് ഭാ​ര​ത് ജോ​ഡോ യാ​ത്ര​യെ​ന്ന് സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം എം.​എ. ബേ​ബി. യാ​ത്ര വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ രാ​ഹു​ൽ ഗാ​ന്ധി​ക്ക് അ​ഭി​ന​ന്ദ​ന​മെ​ന്നും ബേ​ബി ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ കു​റി​ച്ചു.

ആ​ർ​എ​സ്എ​സി​ന്‍റെ​യും ബി​ജെ​പി​യു​ടെ​യും മ​ത​രാ​ഷ്ട്രീ​യ ആ​ക്ര​മ​ണ​ത്തി​ൽ കോ​ൺ​ഗ്ര​സ് അ​ടി​പ​ത​റി​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ അ​തേ ആ​ശ​യ​ത്തെ ചോ​ദ്യം ചെ​യ്തും ദേ​ശീ​യ ഐ​ക്യ​മെ​ന്ന സ​ന്ദേ​ശം ന​ൽ​കി​യും രാ​ഹു​ൽ ന​ട​ത്തി​യ കാ​ൽ​ന​ട​യാ​ത്ര അ​ഭി​ന​ന്ദ​നം അ​ർ​ഹി​ക്കു​ന്നു.

എ​ന്നാ​ൽ ന​യ​ങ്ങ​ളി​ൽ അ​ടി​സ്ഥാ​ന​പ​ര​മാ​യ മാ​റ്റം വ​രു​ത്താ​തെ ത​ങ്ങ​ളു​ടെ രാ​ഷ്ട്രീ​യ​ത്തെ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാം എ​ന്ന് കോ​ൺ​ഗ്ര​സ് ക​രു​ത​രു​ത്. കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ബി​ജെ​പി​യി​ൽ ചേ​രു​ന്ന​ത് സ്വാ​ർ​ഥ​ത കൊ​ണ്ടു​മാ​ത്ര​മ​ല്ല. കോ​ൺ​ഗ്ര​സും ബി​ജെ​പി​യും ഒ​രേ പു​ത്ത​ൻ മു​ത​ലാ​ളി​ത്ത- ഫ്യൂ​ഡ​ൽ രാ​ഷ്ട്രീ​യ -സാ​മൂ​ഹ്യ വീ​ക്ഷ​ണം പു​ല​ർ​ത്തു​ന്നു എ​ന്ന​തു​കൊ​ണ്ടാ​ണ്.

ആ​ർ​എ​സ്എ​സ് ശാ​ഖ​ക​ളി​ലും കോ​ൺ​ഗ്ര​സ് ഓ​ഫീ​സി​ലും പോ​കു​ന്ന​വ​ര്‍ ത​മ്മി​ല്‍ വ്യ​ത്യാ​സ​മി​ല്ലാ​താ​യി. കോ​ൺ​ഗ്ര​സി​നെ മു​ത​ലാ​ളി പ്രീ​ണ​ന- ജാ​തി മേ​ധാ​വി​ത്ത ക​ക്ഷി എ​ന്ന​തി​ൽ​നി​ന്ന് പ​രി​ഷ്ക​രി​ക്കാ​ൻ രാ​ഹു​ലി​ന് ക​ഴി​യു​മോ എ​ന്ന​താ​ണ് വെ​ല്ലു​വി​ളി.

അ​തി​നാ​കു​ന്നി​ല്ലെ​ങ്കി​ൽ ഭാ​ര​ത് ജോ​ഡോ യാ​ത്ര സാ​ഹ​സി​ക​മാ​യ ഉ​ല്ലാ​സ​യാ​ത്ര​യാ​യോ വൃ​ഥാ വ്യാ​യാ​മ​മാ​യോ ച​രി​ത്രം രേ​ഖ​പ്പെ​ടു​ത്തു​മെ​ന്നും ബേ​ബി പ​റ​ഞ്ഞു.