റെയിൽവേയെ കരകയറ്റാൻ..! 2.4 ലക്ഷം കോടി രൂപ അനുവദിച്ചു

12:22 PM Feb 01, 2023 | Deepika.com
ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ വികസനത്തിനായി 2.4 ലക്ഷം കോടി രൂപ നീക്കിവെച്ചു. 2013-14 കാലത്തേക്കാൾ 10 ഇരട്ടി കൂടുതലാണിത്. എക്കാലത്തെയും ഉയർന്ന വിഹിതമാണെന്നും ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.

രാജ്യത്ത് കൂടുതൽ മേഖലയിൽ വന്ദേ ഭാരത് സർവീസ് തുടങ്ങുമെന്നും ധനമന്ത്രി അറിയിച്ചു. 50 പുതിയ വിമാനത്താവളങ്ങൾ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കാർഷിക വായ്പ ലക്ഷ്യം 20 ലക്ഷം കോടി രൂപയായി ഉയർത്തും. സംസ്ഥാനങ്ങളുടെ സജീവ പങ്കാളിത്തം, സർക്കാർ പരിപാടികളുടെ സംയോജനം, പൊതു-സ്വകാര്യ പങ്കാളിത്തം എന്നിവ ഉപയോഗിച്ച് വിനോദസഞ്ചാരത്തിന്‍റെ പ്രചാരണം മിഷൻ മോഡലിൽ ഏറ്റെടുക്കും.

ഒരു വർഷത്തേക്ക് കൂടി സംസ്ഥാനങ്ങൾക്ക് പലിശരഹിത വായ്പ അനുവദിക്കും. 50 വർഷത്തെ തിരിച്ചടവ് കാലാവധിയുള്ള പലിശ രഹിത വായ്പയാണിതെന്നും ധനമന്ത്രി അറിയിച്ചു.