ഗുണ്ടാബന്ധം, അനധികൃത സ്വത്ത്; 21 പോലീസുകാരെ പിരിച്ചുവിട്ടെന്ന് മുഖ്യമന്ത്രി

02:50 PM Feb 01, 2023 | Deepika.com
തിരുവനന്തപുരം: ഗുണ്ടാബന്ധമുള്ള 14 പോലീസുകാര്‍ക്കെതിരെ നടപടിയെടുത്തെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ രേഖാമൂലം മറുപടി നല്‍കി.

23 ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ട്. 21 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. മൂന്നു പേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു

ഗുണ്ടാ മാഫിയ ബന്ധത്തിന്‍റെയും അനധികൃത സ്വത്ത് സമ്പാദനത്തിന്‍റെയും പേരിലാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടക്കുന്നതെന്നും മുഖ്യമന്ത്രിയുടെ മറുപടിയില്‍ പറയുന്നു.