പാൻകാർഡ് തിരിച്ചറിയൽ രേഖയായി അംഗീകരിക്കും; 5 ജി വ്യാപിപ്പിക്കും

02:04 PM Feb 01, 2023 | Deepika.com
ന്യൂഡൽഹി: സർക്കാർ ഇടപാടുകൾക്ക് പാൻകാർഡ് തിരിച്ചറിയൽ രേഖയായി അംഗീകരിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരണത്തിൽ അറിയിച്ചു. കെവൈസി ലളിത വത്കരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഇ കോർട്ട് പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് 7,000 കോടി അനുവദിച്ചു. 5 ജി സേവനം വ്യാപകമാക്കുമെന്നും 5 ജി ആപ്ലിക്കേഷൻ വികസനത്തിനായി 100 ലാബുകൾ സ്ഥാപിക്കും മന്ത്രി പ്രഖ്യാപിച്ചു.

63,000 പ്രാഥമിക സഹകരണ സംഘങ്ങള്‍ ഡിജിറ്റലൈസ് ചെയ്യും. 2,516 കോടി രൂപ ഇതിനായി വകയിരുത്തി.

നിലവിലെ 157 മെഡിക്കൽ കോളജുകൾക്ക് അനുബന്ധമായി 157 നഴ്സിംഗ് കോളജുകളും സ്ഥാപിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു.