സി​ല്‍​വ​ര്‍​ലൈ​ന്‍ പ​ദ്ധ​തി സം​സ്ഥാ​ന വി​ക​സ​ന​ത്തി​ന് അ​നി​വാ​ര്യം: മു​ഖ്യ​മ​ന്ത്രി

02:50 PM Feb 01, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സി​ല്‍​വ​ര്‍​ലൈ​ന്‍ പ​ദ്ധ​തി സം​സ്ഥാ​ന വി​ക​സ​ന​ത്തി​ന് അ​നി​വാ​ര്യ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. കേ​ന്ദ്ര അ​നു​മ​തി കി​ട്ടു​ന്ന മു​റ​യ്ക്ക് ഇ​ത് സം​ബ​ന്ധി​ച്ച തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യി​ല്‍ പ​റ​ഞ്ഞു.

2013ലെ ​ഭൂ​മി​യേ​റ്റെ​ടു​ക്ക​ല്‍ നി​യ​മ​ത്തി​ന്‍റെ നി​ബ​ന്ധ​ന​ക​ള്‍ പാ​ലി​ക്കും. ഭൂ​മി ന​ഷ്ട​മാ​കു​ന്ന​വ​ര്‍​ക്ക് ന​ഷ്ട​പ​രി​ഹാ​ര​വും പു​ന​ര​ധി​വാ​സ​വും ഉ​റ​പ്പാ​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ചേ​ര്‍​ത്തു.

പ​ദ്ധ​തി​ക്കു​വേ​ണ്ടി 50 വ​ര്‍​ഷ​ത്തി​ന​കം തി​രി​ച്ച​ട​യ്ക്കാ​വു​ന്ന വ്യ​വ​സ്ഥ​യി​ല്‍ വാ​യ്പ എ​ടു​ക്കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. വാ​യ്പാ സ​മാ​ഹ​ര​ണ​ത്തി​നു​ള്ള സാ​മ്പ​ത്തി​ക ബാ​ധ്യ​ത ഏ​റ്റെ​ടു​ക്കാ​മെ​ന്ന് കേ​ന്ദ്ര​ത്തെ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി സ​ഭ​യി​ല്‍ പ​റ​ഞ്ഞു.