രാഹുൽ ഗാന്ധി ലോക്സഭയിൽ; ഹർഷാരവങ്ങളോടെ സ്വീകരിച്ച് കോൺഗ്രസ് അംഗങ്ങൾ

02:50 PM Feb 01, 2023 | Deepika.com
ന്യൂഡൽഹി: ഭാരത് ജോഡോ യാത്ര വിജയകരമായി പൂർത്തിയാക്കിയ ശേഷം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ലോക്സഭയിലെത്തി. ഹർഷാരവങ്ങളോടെയും മുദ്രാവാക്യം വിളികളോടെയുമാണ് രാഹുൽ ഗാന്ധിയെ കോൺഗ്രസ് അംഗങ്ങൾ സഭയിലേക്ക് സ്വാഗതം ചെയ്തത്.

നേരത്തെ, രാഹുൽ ​ഗാന്ധി ബജറ്റ് സമ്മേളനത്തിൽ പങ്കെടുക്കുമോ എന്നതിൽ സംശയമുണ്ടായിരുന്നു. അതിനിടയിലാണ് കോൺ​ഗ്രസ് അം​ഗങ്ങളെ ആവേശത്തിലാക്കി രാഹുൽ സഭയിലെത്തിയത്.