""വ​നം​വ​കു​പ്പി​ന്‍റെ ആ​ത്മ​വീ​ര്യം ത​ക​ര്‍​ക്ക​രു​ത്''; വ​നം​മ​ന്ത്രി നി​യ​മ​സ​ഭ​യി​ല്‍

02:51 PM Feb 01, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: വ​ന്യ​ജീ​വി​ശ​ല്യം ത​ട​യാ​നു​ള്ള സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​ക​ള്‍ വി​ല​യി​രു​ത്താ​തെ പ​രാ​ജ​യ​മെ​ന്ന് പ​റ​യു​ന്ന​ത് ശ​രി​യ​ല്ലെ​ന്ന് വ​നം​മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ന്‍ നി​യ​മ​സ​ഭ​യി​ല്‍. പ്ര​തി​പ​ക്ഷം കൊ​ണ്ടു​വ​ന്ന അ​ടി​യ​ന്ത​ര പ്ര​മേ​യ നോ​ട്ടീ​സി​ന് മ​റു​പ​ടി ന​ല്‍​കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

കേ​ര​ള​ത്തി​ന്‍റെ മാ​ത്രം തീ​രു​മാ​ന പ​രി​ധി​യിൽ വരുന്ന കാര്യങ്ങളല്ല ഇത്. വ​ന്യ​ജീ​വി​ശ​ല്യം എ​ങ്ങ​നെ ത​ട​യാ​മെ​ന്ന​തി​ല്‍ സ​ര്‍​ക്കാ​ര്‍ ശാ​സ്ത്രീ​യ പ​ഠ​നം ന​ട​ത്തും. വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ രാ​പ്പ​ക​ല്‍ അ​ധ്വാ​നി​ക്കു​ന്നു​ണ്ടെ​ന്നും അ​വ​രു​ടെ ആ​ത്മ​വീ​ര്യം കെ​ടു​ത്ത​രു​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ചി​ന്ന​ക്ക​നാ​ലി​ല്‍ ശ​ക്തി​വേ​ല്‍ എ​ന്ന വ​നം​വ​കു​പ്പ് വാ​ച്ച​ര്‍ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട​ത് ദാ​രു​ണ​സം​ഭ​വ​മാ​ണ്. വ​യ​നാ​ട്ടി​ല്‍ ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ മ​രി​ച്ച തോ​മ​സി​ന്‍റെ മ​ക​ന് വ​നം​വ​കു​പ്പി​ല്‍ ജോ​ലി ന​ല്‍​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സ​ഭ നി​ര്‍​ത്തി​വ​ച്ച് വി​ഷ​യം ച​ര്‍​ച്ച ചെ​യ്യേ​ണ്ട​തി​ല്ലെ​ന്നും മ​ന്ത്രി കൂ​ട്ടി​ചേ​ര്‍​ത്തു

മ​ന്ത്രി​യു​ടെ വി​ശ​ദീ​ക​ര​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന് അ​നു​മ​തി നി​ഷേ​ധി​ച്ചു. സ​ണ്ണി ജോ​സ​ഫാ​ണ് അ​ടി​യ​ന്ത​ര​പ്ര​മേ​യ​ത്തി​ന് അ​നു​മ​തി നേ​ടി​യ​ത്.