വിദ്യാര്‍ഥിനി തീകൊളുത്തി മരിച്ചനിലയില്‍

11:04 AM Feb 01, 2023 | Deepika.com
കോഴിക്കോട്: വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ തീകൊളുത്തി മരിച്ചനിലയില്‍ കണ്ടെത്തി. പന്തീരാങ്കാവ് ഈരാട്ടുകുന്ന് ഇടക്കണ്ടിമീത്തല്‍ ബാബുവിന്‍റെ മകള്‍ ഇ.എം. ബിന്യ(19) ആണ് മരിച്ചത്.

ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. വീട്ടിലെ മുറിയില്‍വച്ച് തീകൊളുത്തിയ പെണ്‍കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.