ഓഹരി വിപണികളിൽ നേട്ടം, രൂപയും മുന്നേറ്റത്തിൽ; എന്നാൽ അദാനി..

10:14 AM Feb 01, 2023 | Deepika.com
മുംബൈ: ബജറ്റ് ദിനത്തിൽ നേട്ടത്തോടെ വ്യാപാരം തുടങ്ങി ഇന്ത്യൻ ഓഹരി വിപണികൾ. ബിഎസ്ഇ സെൻസെക്സ് 457 പോയിന്‍റ് ഉയർന്ന് 60,007ലാണ് വ്യാപാരം പുരോഗമിക്കുന്നത്. എൻഎസ്ഇ നിഫ്റ്റി 130 പോയിന്‍റ് നേട്ടത്തിൽ 17,792ലുമെത്തി.

എഫ്പിഒക്ക് പിന്നാലെയുള്ള ആദ്യ വ്യാപാരദിനത്തിൽ അദാനി ഗ്രൂപ്പിന് തിരിച്ചടി നേരിട്ടു. വ്യാപാരത്തിലെ ആദ്യ മിനിറ്റുകളിൽ നേട്ടമുണ്ടാക്കിയെങ്കിലും പിന്നീട് താഴേക്ക് പോയി. ആകെയുള്ള 10 കമ്പനികളിൽ എൻഡിടിവി അടക്കം ഒമ്പതും നഷ്ടത്തിലാണ്.

അതേസമയം, ബജറ്റ് പ്രതീക്ഷയിൽ രൂപയുടെ മൂല്യത്തിലും ഉയർച്ചയുണ്ടായി. വ്യാപാരം തുടങ്ങിയപ്പോൾ ഡോളറിനെതിരേ മൂല്യം 10 പൈസ ഉയർന്നു. ഒരു അമേരിക്കൻ ഡോളറിന് - 81.78 എന്ന നിലയിലാണ് ഇപ്പോൾ ഇന്ത്യൻ രൂപ.