മുന്‍ കാമുകിയുടെ മൂന്നുവയസുകാരി മകളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി അറസ്റ്റില്‍

10:11 AM Feb 01, 2023 | Deepika.com
ബംഗളൂരു: പ്രണയ ബന്ധത്തില്‍ നിന്നും യുവതി പിന്‍മാറിയതിന്‍റെ വെെരാഗ്യത്തില്‍ മൂന്നുവയസുകാരി മകളെ മാനഭംഗം ചെയ്തശേഷം വെട്ടിക്കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. കര്‍ണാടകയുടെ പടിഞ്ഞാറന്‍ മേഖലയിലെ കാംഖിപാല്യയില്‍ ചൊവ്വാഴ്ചയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്.

വസ്ത്രനിര്‍മാണശാലയില്‍ ജോലി ചെയ്യുന്ന കുട്ടിയുടെ അമ്മയുമായി പ്രതി നേരത്തെ അടുപ്പം സ്ഥാപിച്ചിരുന്നു. എന്നാല്‍ ഒരുവര്‍ഷം മുമ്പ് യുവതി ഈ ബന്ധത്തില്‍ നിന്നും പിന്‍മാറിയിരുന്നു. ബന്ധം പുനഃസ്ഥാപിക്കാന്‍ ഇയാള്‍ പലതവണ ശ്രമിച്ചിട്ടും യുവതി വിസമ്മതിച്ചതാണ് ക്രൂരതയ്ക്ക് കാരണം.

ഒറ്റയ്ക്ക് താമസിക്കുന്ന യുവതി ജോലിക്ക് പോയ തക്കംനോക്കിയാണ് പ്രതി വീട്ടിലെത്തിയത്. യുവതി തിരികെ എത്തിയപ്പോഴാണ് വെട്ടേറ്റ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന മകളെ കണ്ടത്. സംഭവത്തില്‍ കാംഖിപാല്യ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.