ന്യൂഡല്‍ഹി: ബജറ്റവതരണത്തിന് മുന്നോടിയായി കേന്ദ്ര ധനമന്ത്രി രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി ദ്രൗപതി മുര്മുവുവുമായി കൂടിക്കാഴ്ച നടത്തി. ബജറ്റിന് അംഗീകാരം നല്കാന് കേന്ദ്ര മന്ത്രിസഭ അല്‍പ്പസമയത്തിനകം ചേരും.
ഇന്ന് 11ന് ധനമന്ത്രി നിര്‍മലാ സീതാരാമന് പാര്‍ലമെന്റില്‍ ബജറ്റ് അവതരിപ്പിക്കും. ഇത്തവണയും പേപ്പര്‍ലെസ് ബജറ്റാണ് ധനമന്ത്രി അവതരിപ്പിക്കുക.
2024ലെ തെരഞ്ഞെടുപ്പിനു മുന്‍പുള്ള മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റാണിത്. അതിനാല്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
കേന്ദ്ര ബജറ്റ് ഇന്ന് 11ന്; ധനമന്ത്രി രാഷ്ട്രപതിഭവനിലെത്തി
09:52 AM Feb 01, 2023 | Deepika.com