നി​രോ​ധി​ത സാ​റ്റ​ലൈ​റ്റ് ഫോ​ൺ ഉ​പ​യോ​ഗി​ച്ചു; റ​ഷ്യ​ൻ വി​നോ​ദ​സ​ഞ്ചാ​രി പി​ടി​യി​ൽ

04:12 AM Feb 01, 2023 | Deepika.com
പ​നാ​ജി: നി​രോ​ധി​ത സാ​റ്റ​ലൈ​റ്റ് ഫോ​ൺ ഉ​പ​യോ​ഗി​ച്ച​തി​ന് റ​ഷ്യ​ൻ വി​നോ​ദ​സ​ഞ്ചാ​രി ഗോ​വ​യി​ൽ അ​റ​സ്റ്റി​ൽ. അ​ല​ക്‌​സി കാ​മി​നി(38) എ​ന്ന യു​വ​തി​യാ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​ന്ത്യ​യി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് നി​രോ​ധ​ന​മു​ള്ള സാ​റ്റ​ലൈ​റ്റ് ഫോ​ണാ​ണ് ഇവരിൽ നിന്നും കണ്ടെത്തിയത്. ദ​ക്ഷി​ണ ഗോ​വ​യി​ലെ കോ​ൾ​വ പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്.

താ​മ​സി​ച്ചി​രു​ന്ന റി​സോ​ർ​ട്ടി​ൽ നി​ന്നാ​ണ് യു​വ​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​ന്ത്യ​ൻ വ​യ​ർ​ലെ​സ് ടെ​ലി​ഗ്രാ​ഫി നി​യ​മ​പ്ര​കാ​ര​വും ഇ​ന്ത്യ​ൻ ടെ​ലി​ഗ്രാ​ഫ് നി​യ​മ​ത്തി​ലെ സെ​ക്ഷ​ൻ 20 പ്ര​കാ​ര​വും യു​വ​തി​ക്കെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.