ന്യൂഡൽഹി: ദേശീയ ഗുസ്തി ഫെഡറേഷനിലെ(ഡബ്യുഎഫ്ഐ) ക്രമക്കേടുകളും മുൻ മേധാവി ബ്രിജ്ഭൂഷൺ ശരൺ സിംഗിനെതിരായ ലൈംഗികാതിക്രമ ആരോപണങ്ങളും അന്വേഷിക്കാനുള്ള മേൽനോട്ട സമിതിയിൽ ഗുസ്തി താരം ബബിത ഫോഗട്ടും അംഗമാകും.
ഇന്ന് നടന്ന മേൽനോട്ട സമിതി യോഗത്തിൽ പങ്കെടുത്ത ബബിത, സമിതിയിൽ ഔദ്യോഗികമായി ചുമതലയേറ്റു. കായികതാരങ്ങൾ ഉന്നയിച്ച ആരോപണങ്ങൾക്ക് പുറമേ ഫെഡറേഷന്റെ ദൈനംദിന പ്രവർത്തനങ്ങളിലെ വീഴ്ചയും സാമ്പത്തിക തിരിമറികളും സമിതി അന്വേഷിക്കും.
പി.ടി. ഉഷ നയിക്കുന്ന ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷന്റെ നിർദേശപ്രകാരമാണ് മേൽനോട്ട സമിതി രൂപീകരിച്ചത്. ഒളിംപിക് മെഡലിസ്റ്റ് എം.സി മേരി കോം, ഖേൽരത്ന അവാർഡ് ജേതാവ് യോഗേശ്വർ ദത്ത്, ധ്യാൻചന്ദ് അവാർഡ് ജേതാവ് തൃപ്തി മുർഗുണ്ടെ, രാധിക ശ്രീമാൻ, രാജേഷ് രാജഗോപാലൻ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.
ഗുസ്തി ഫെഡറേഷൻ അന്വേഷണ സമിതിയിൽ ബബിത ഫോഗട്ടും
11:26 PM Jan 31, 2023 | Deepika.com