ധ​ൻ​ബാ​ദി​ൽ പാ​ർ​പ്പി​ട സ​മു​ച്ച​യ​ത്തി​ൽ തീ​പി​ടി​ത്തം; കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ 14 പേ​ർ മ​രി​ച്ചു

10:58 PM Jan 31, 2023 | Deepika.com
ധ​ൻ​ബാ​ദ്: ജാ​ർ​ഖ​ണ്ഡി​ലെ ധ​ൻ​ബാ​ദി​ൽ പാ​ർ​പ്പി​ട സ​മു​ച്ച​യ​ത്തി​ലു​ണ്ടാ​യ വ​ൻ അ​ഗ്നി​ബാ​ധ​യി​ൽ മൂ​ന്ന് കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ 14 പേ​ർ മ​രി​ച്ചു. ധ​ൻ​ബാ​ദി​ലെ ആ​ശി​ർ​വാ​ദ് ട​വ​റി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. വൈ​കി​ട്ട് ആ​റോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

കെ​ട്ടി​ട​ത്തി​ൽ തീ ​അ​ണ​യ്ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​മ്പോ​ഴും നി​ര​വ​ധി പേ​ർ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യി ആ​ശ​ങ്ക​യു​ണ്ട്. മ​രി​ച്ച​വ​രി​ൽ 10 പേ​ർ സ്ത്രീ​ക​ളാ​ണ്.

ന​ഗ​ര​ത്തി​ലെ സ​മ്പ​ന്ന​ർ താ​മ​സി​ക്കു​ന്ന പ്ര​ദേ​ശ​ത്താ​ണ് സം​ഭ​വം. 12 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ പാ​ട​ലി​പു​ത്ര ന​ഴ്സിം​ഗ് ഹോ​മി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഫ്ളാ​റ്റു​ക​ളി​ലൊ​ന്നി​ന്‍റെ നാ​ലാ​മ​ത്തെ നി​ല​യി​ലാ​ണ് തീ ​ആ​ദ്യം പ​ട​ർ​ന്ന​ത്.

ഒ​രു വി​വാ​ഹ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ നി​ര​വ​ധി പേ​ർ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ എ​ത്തി​യി​രു​ന്നു. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം ഇ​തു​വ​രെ അ​റി​വാ​യി​ട്ടി​ല്ല.