ക്ലാ​സ് മു​റി​യി​ൽ അ​ശ്ലീ​ല​ചി​ത്ര​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ച്ച അ​ധ്യാ​പ​ക​നെ​തി​രെ ന​ട​പ​ടി

09:27 PM Jan 31, 2023 | Deepika.com
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ കോ​ലാ​പ്പൂ​രി​ൽ ക്ലാ​സ് മു​റി​ക്കു​ള്ളി​ൽ അ​ശ്ലീ​ല ചി​ത്ര​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ച്ച അ​ധ്യാ​പ​ക​നെ​തി​രെ ന​ട​പ​ടി. കോ​ലാ​പ്പൂ​രി​ലെ സ്വ​കാ​ര്യ സ്കൂ​ൾ അ​ധ്യാ​പ​ക​നാ​യ വി.​പി. ബാം​ഗ്ഡി​ക്ക് മ​റ്റൊ​രു സ്കൂ​ളി​ലേ​ക്ക് ട്രാ​ൻ​സ്ഫ​ർ ന​ൽ​കി.

ര​ണ്ട് വ​ർ​ഷ​മാ​യി ഒ​മ്പ​ത്, പ​ത്ത് ക്ലാ​സു​ക​ളി​ലെ പെ​ൺ​കു​ട്ടി​ക​ളു​ടെ മു​ന്പി​ൽ വ​ച്ച് ഇ​യാ​ൾ അ​ശ്ലീ​ല​ചി​ത്ര​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി. കു​ട്ടി​ക​ളു​ടെ ശ​രീ​ര​ത്തി​ൽ ഇ​യാ​ൾ മോ​ശ​മാ​യ രീ​തി​യി​ൽ സ്പ​ർ​ശി​ച്ച​താ​യും ആ​രോ​പ​ണ​മു​ണ്ട്.

ബാം​ഗ്ഡി​ക്കെ​തി​രെ പ​രാ​തി​ക​ൾ വ്യാ​പ​ക​മാ​യ​പ്പോ​ഴാ​ണ് മാ​നേ​ജ്മെ​ന്‍റ് ന​ട​പ​ടി എ​ടു​ത്ത​ത്. എ​ന്നാ​ൽ ട്രാ​ൻ​സ്ഫ​ർ ചെ​യ്ത​ത് ബാം​ഗ്ഡി​യെ സം​ര​ക്ഷി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണെ​ന്നും ഇ​യാ​ൾ​ക്കെ​തി​രെ ക​ടു​ത്ത ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ര​ക്ഷി​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.