കൊച്ചി: കാഷ്മീരി റൊണാൾഡോ ഡാനിഷ് ഫാറൂഖ് കേരള ബ്ലാസ്റ്റേഴ്സിൽ. വിന്റർ ട്രാൻസ്ഫർ വിൻഡോയിലൂടെ 26കാരനായ താരം ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞകുപ്പായത്തിലെത്തി. ബംഗളൂരു എഫ്സിയിൽ നിന്നാണ് ജമ്മുകാഷ്മീരുകാരനായ മധ്യനിര താരത്തെ ബ്ലാസ്റ്റേഴ്സ് റാഞ്ചിയത്. ട്രാൻസ്ഫർ തുക വെളിപ്പെടുത്തിയിട്ടില്ല.
ബംഗളൂരുവുമായി ഈ വർഷം മെയ് അവസാനം വരെ ഡാനിഷിന് കരാറുണ്ടായിരുന്നു. എന്നാൽ യുവ യുവ മിഡ്ഫീൽഡറായ ഗിവ്സൺ സിംഗ് ചെന്നൈയിൻ എഫ് സിയിലേക്ക് കൂടുമാറിയതോടെ ഡാനിഷിനെ ബ്ലാസ്റ്റേഴ്സ് ടീമിലെത്തിക്കുകയായിരുന്നു. ലോണടിസ്ഥാനത്തിലാണ് ഗിവ്സൺ ചെന്നൈയിൻ എഫ്സിയിലേക്ക് പോയത്.
ഐഎസ്എലിൽ 27 മത്സരങ്ങൾ കളിച്ച ഡാനിഷ് നാല് ഗോളുകൾ നേടിയിട്ടുണ്ട്. കരുത്തുറ്റ ശരീരപ്രകൃതിയും സ്കോറിംഗ് ശേഷിയും ഡ്രിബ്ലിംഗ് മികവും ഡാനിഷ് ഫാറൂഖിന് കാഷ്മീരി റൊണാൾഡോ എന്ന വിളിപ്പേര് സമ്മാനിച്ചു.
കാഷ്മീരി റൊണാൾഡോ ബ്ലാസ്റ്റേഴ്സിൽ
06:57 PM Jan 31, 2023 | Deepika.com