ന്യൂഡൽഹി: എയർ ഇന്ത്യ വിമാനത്തിനുള്ളിൽ മുതിർന്ന യാത്രക്കാരിയുടെ മേൽ മൂത്രമൊഴിച്ച കേസിലെ പ്രതി ശങ്കർ മിശ്രയ്ക്ക് ഡൽഹി പാട്യാല ഹൗസ് കോടതി ജാമ്യം അനുവദിച്ചു. പ്രോസിക്യൂഷൻ ഹാജരാക്കിയ സാക്ഷികളിലൊരാൾ പ്രതിക്ക് അനുകൂലമായ രീതിയിൽ മൊഴി നൽകിയെന്ന് മിശ്രയ്ക്ക് ജാമ്യം അനുവദിക്കവേ കോടതി അറിയിച്ചു.
രാജ്യാന്തര തലത്തിൽ ഇന്ത്യക്ക് നാണക്കേട് ഉണ്ടാക്കിയ സംഭവത്തിലെ പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്ന ഡൽഹി പോലീസിന്റെ വാദം കോടതി തള്ളി.
2022 നവംബർ 26-ന് ന്യൂയോർക്ക് - ഡൽഹി വിമാനത്തിനുള്ളിൽ വച്ചാണ് ശങ്കർ മിശ്ര 76 വയസുള്ള സ്ത്രീയുടെ ശരീരത്തിൽ മൂത്രമൊഴിച്ചത്. ഏറെ വിവാദമായ സംഭവം ഒതുക്കിത്തീർക്കാൻ എയർ ഇന്ത്യ അധികൃതർ ശ്രമിച്ചെന്ന് ആരോപണമുയർന്നിരുന്നു.
എയർ ഇന്ത്യ മൂത്രമൊഴിക്കൽ കേസിലെ പ്രതി ശങ്കർ മിശ്രയ്ക്ക് ജാമ്യം
06:30 PM Jan 31, 2023 | Deepika.com