ഇടുക്കി: സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയില്‍ നിന്ന് തേക്ക് മരങ്ങള്‍ മുറിച്ചു കടത്തിയ കേസിലെ പ്രതിയായ റേയ്ഞ്ച് ഓഫീസറെ വനംവകുപ്പ് തിരിച്ചെടുത്തു. അടിമാലി മരംമുറി കേസിലെ പ്രതിയായ ജോജി ജോണിനെയാണ് തിരിച്ചെടുത്തത്.
അടിമാലിയില്‍ റേയ്ഞ്ച് ഓഫീസറായിരിക്കെ അനധികൃതമായി മരം മുറിച്ച് കടത്തിയെന്നായിരുന്നു ഇയാള്‍ക്കെതിരെയുള്ള കേസ്. വെട്ടിക്കടത്തിയ തടികള്‍ ഇയാളുടെ അമ്മയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍നിന്ന് കണ്ടെത്തിയിരുന്നു.
കേസില്‍ അറസ്റ്റിലായതിന് പിന്നാലെ ഇയാളെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഈ നടപടിയാണ് ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്.
പുനലൂര്‍ ഡിവിഷനിലാണ് ഇയാളെ പുതുതായി നിയമിച്ചത്. ഇയാള്‍ക്കെതിരെയുള്ള വിജിലന്‍സ് അന്വേഷണം തുടരുകയാണ്.
മരം മുറിച്ച് കടത്തിയ കേസിലെ പ്രതിയെ വനംവകുപ്പ് തിരിച്ചെടുത്തു
01:38 PM Jan 31, 2023 | Deepika.com