"മതേതര ഇന്ത്യ നിങ്ങളെ കാത്തിരിക്കുന്നു'; രാഹുലിനെ പുകഴ്ത്തി ഹരീഷ് പേരടി

12:00 PM Jan 31, 2023 | Deepika.com
കോഴിക്കോട്: ഭാരത് ജോഡോ യാത്രയുടെ പൂർത്തീകരണത്തിന് പിന്നാലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ വാനോളം പുകഴ്ത്തി നടൻ ഹരീഷ് പേരടി.

ഇന്ത്യ നടന്നു കാണേണ്ടത് തന്നെയാണ് എന്ന ബോധ്യമാണ് രാഹുൽ നിങ്ങളെ ഇന്ത്യയുടെ വലിയ രാഷ്ട്രിയ പാഠശാലയിലേക്ക് കൈ പിടിച്ച് ഉയർത്തുന്നതെന്ന് ഹരീഷ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ഇന്ത്യ നടന്നു കാണേണ്ടത് തന്നെയാണ് എന്ന ബോധ്യമാണ് രാഹുൽ ജി നിങ്ങളെ ഇന്ത്യയുടെ വലിയ രാഷ്ട്രിയ പാഠശാലയിലേക്ക് കൈ പിടിച്ച് ഉയർത്തുന്നത്...

ഈ യാത്ര പൂർത്തിയാക്കുമ്പോൾ ഇന്ത്യയുടെ ആത്മാവ് അറിഞ്ഞ രീതിയിൽ നിങ്ങൾ ഏറെ നവികരിക്കപ്പെട്ടിരിക്കുന്നു എന്നത് തന്നെയാണ് മഹാത്മാവിന്‍റെ ഓർമ്മകൾ തളം കെട്ടിയ ഈ ജനുവരി 30തിന്‍റെ രാഷ്ട്രിയ സത്യം ...

നെഞ്ചുപിടക്കുന്ന ഒരു മതേതര ഇന്ത്യ നിങ്ങളെ കാത്തിരിക്കുന്നുണ്ട്...ആശംസകൾ...