തു​ട​രെ തോ​ൽ​വി; കോ​ച്ച് ഗ​ട്ടു​സോ​യെ പു​റ​ത്താ​ക്കി വ​ലെ​ൻ​സി​യ

05:22 AM Jan 31, 2023 | Deepika.com
വ​ലെ​ൻ​സി​യ: സ്പാ​നി​ഷ് ലാ ​ലി​ഗ​യി​ൽ തു​ട​ർ​തോ​ൽ​വി​ക​ളി​ൽ ഉ​ഴ​റു​ന്ന വ​ലെ​ൻ​സി​യ മു​ഖ്യ പ​രി​ശീ​ല​ക​ൻ ഗെ​ന്നാ​രോ ഗ​ട്ടു​സോ​യെ പു​റ​ത്താ​ക്കി. റ​യ​ൽ വ​ല്ല​ലോ​യി​ഡി​നോ​ട് തോ​റ്റ് തൊ​ട്ട​ടു​ത്ത ദി​വ​സ​മാ​ണ് പ​രി​ശീ​ല​ക​നെ പു​റ​ത്താ​ക്കു​ന്ന​താ​യി ക്ല​ബ് അ​റി​യി​ച്ച​ത്. ‌‌‌

ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നാ​ണ് റ​യ​ൽ വ​ല്ല​ലോ​യി​ഡ് വ​ലെ​ൻ​സി​യ​യെ തോ​ൽ​പ്പി​ച്ച​ത്. ഈ ​തോ​ൽ​വി​യോ​ട് 18 ക​ളി​ക​ളി​ൽ നി​ന്ന് 20 പോ​യി​ന്‍റു​മാ​യി പ​ട്ടി​ക​യി​ൽ 14-ാം സ്ഥാ​ന​ത്താ​ണ് വ​ലെ​ൻ​സി​യ. ഈ ​സീ​സ​ണി​ൽ അ​ഞ്ച് ജ​യം മാ​ത്ര​മാ​ണ് ‌ടീ​മി​ന് നേ​ടാ​നാ​യ​ത്.

വ​ലെ​ൻ​സി​യ‌ു​ടെ പ​രി​ശീ​ല​ക സ്ഥാ​ന​ത്ത് ഏ​ഴു മാ​സം പി​ന്നി​ടു​മ്പോ​ഴാ​ണ് മു​ൻ ഇ​റ്റാ​ലി​യ​ൻ താ​രം കൂ​ടി​യാ​യ ഗ​ട്ടു​സോ​യ്ക്ക് പു​റ​ത്തേ​ക്കു​ള്ള വ​ഴി തെ​ളി​യു​ന്ന​ത്. ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​ത്തി​നി​ടെ വ​ലെ​ൻ​സി​യ​യു​ടെ പ​രി​ശീ​ല​ക​നാ​യ നാ​ലാ​മ​ത്തെ മാ​നേ​ജ​രാ​ണ് ഗ​ട്ടു​സോ.

2006ൽ ​ഇ​റ്റ​ലി ലോ​ക​ക​പ്പ് നേ​ടി​യ​പ്പോ​ൾ ടീ​മം​ഗ​മാ​യി​രു​ന്നു ഗ​ട്ടു​സോ.