തിരുവനന്തപുരം: ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി സർക്കാർ നിയമിച്ച കെ.വി. തോമസ് തനിക്ക് ശമ്പളം വേണ്ടെന്ന് അറിയിച്ച് സർക്കാരിന് കത്ത് നൽകി. ശമ്പളത്തിന് പകരം ഓണറേറിയം അനുവദിക്കണമെന്നാണ് തോമസിന്റെ അഭ്യർഥന.
തോമസിന്റെ കത്ത് പരിശോധനയ്ക്കായി ധനകാര്യവകുപ്പിനു കൈമാറി. മുഖ്യമന്ത്രി പരിശോധിച്ച ശേഷമാകും വിഷയത്തിൽ അന്തിമ തീരുമാനം. വിമാനയാത്ര നിരക്ക് കുറവുള്ള ക്ലാസുകളിൽ മതിയെന്ന് അറിയിച്ചിട്ടുണ്ടെന്നും തോമസ് വ്യക്തമാക്കി.
ശമ്പളം വേണ്ട, പകരം ഓണറേറിയം മതിയെന്ന് കെ.വി. തോമസ്; സർക്കാരിന് കത്ത് നൽകി
10:06 PM Jan 30, 2023 | Deepika.com