ധോണിയിൽ വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങി

04:02 PM Jan 30, 2023 | Deepika.com
പാലക്കാട്: ധോണിയിൽ വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങി. തിങ്കളാഴ്ച പുലർച്ചെ മൂന്നോടെ പെരുന്തുരുത്തി മേഖലയിലാണ് കാട്ടാനക്കൂട്ടമെത്തിയത്.

ആർആർറ്റി ഉദ്യോഗസ്ഥർ എത്തി ആനകളെ തുരത്തി കാട്ടിലേയ്ക്കു കയറ്റി വിട്ടു. പിടി 7 എന്ന ആനയ്ക്കൊപ്പം കണ്ടിരുന്ന ആനകൾ തന്നെയാണ് പുലർച്ചെ എത്തിയത്.

ഇതേസമയം, അട്ടപ്പാടി അപ്പന്നൂരിലും ഒറ്റയാൻ ഇറങ്ങി, ഒരു വീട് ഭാഗികമായി തകർത്തു.