കാസര്‍ഗോഡ്: ബസും പിക്കപ്പും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. പിക്കപ്പ് ഡ്രൈവര്‍ ചെറുവനത്തടി സ്വദേശി പി.കെ.യൂസഫ് (33) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കൊണ്ടോടി സ്വദേശി സിയാദിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അമ്പലത്തറ പാറപള്ളിയില്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. എതിര്‍ദിശയില്‍ നിന്ന് വന്ന ബസും പിക്കപ്പ് വാനും നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. യൂസഫ് സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു.
കാഞ്ഞങ്ങാട്ടേയ്ക്ക് വരികയായിരുന്ന ശ്രിയ എന്ന ബസും പഴങ്ങളുമായി വന്ന പിക്കപ്പുമാണ് അപകടത്തില്‍പെട്ടത്.
കാസര്‍ഗോഡ് ബസും പിക്കപ്പും കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു
11:06 AM Jan 30, 2023 | Deepika.com