കു​ർ​ദ് തീ​വ്ര​വാ​ദി​ക​ളെ കൈ​മാ​റി​യാ​ൽ പി​ന്തു​ണ ന​ൽ​കാം; സ്വീ​ഡ​നോ​ട് തു​ർ​ക്കി

07:58 AM Jan 30, 2023 | Deepika.com
അ​ങ്കാ​റ: കു​ർ​ദ് തീ​വ്ര​വാ​ദി​ക​ളെ കൈ​മാ​റി​യാ​ൽ സ്വീ​ഡ​ന്‍റെ നാ​റ്റോ പ്ര​വേ​ശ​ന​ത്തി​ന് പി​ന്തു​ണ ന​ൽ​കാ​മെ​ന്ന് തു​ർ​ക്കി. നി​ങ്ങ​ൾ​ക്ക് (സ്വീ​ഡ​ൻ) നാ​റ്റോ​യി​ൽ ചേ​രാ​ൻ ആ​ഗ്ര​ഹ​മു​ണ്ടെ​ങ്കി​ൽ പ്ര​തി​ഷേ​ധ​ക്കാ​രാ​യ കു​ർ​ദ് തീ​വ്ര​വാ​ദി​ക​ളെ ത​ങ്ങ​ൾ​ക്ക് കൈ​മാ​റ​ണ​മെ​ന്ന് തു​ർ​ക്കി​ഷ് പ്ര​സി​ഡ​ന്‍റ് റ​ജ​ബ് ത​യ്യി​ബ് എ​ർ​ദോ​ഗ​ൻ ആ​വ​ർ​ത്തി​ച്ചു.

സ്വീ​ഡി​ഷ് ത​ല​സ്ഥാ​ന​മാ​യ സ്റ്റോ​ക്ഹോ​മി​ലെ ട​ർ​ക്കി​ഷ് എം​ബ​സി​ക്കു മു​ന്നി​ൽ എ​ർ​ദോ​ഗ​ന്‍റെ കോ​ലം തൂ​ക്കി​ലേ​റ്റി​യ​ത് കു​ർ​ദ് വം​ശ​ജ​രാ​ണ്. പി​ന്നീ​ട് മ​റ്റൊ​രു സം​ഭ​വ​ത്തി​ൽ തീ​വ്ര വ​ല​തു​പ​ക്ഷ ഡാ​നി​ഷ് പാ​ർ​ട്ടി​ക്കാ​ർ ഖു​റാ​ൻ ക​ത്തി​ക്കു​ക​യും ചെ​യ്തു. പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് സ്വീ​ഡ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​ണ് തു​ർ​ക്കി​യെ പ്ര​കോ​പി​പ്പി​ച്ച​ത്.

നാ​റ്റോ​യു​ടെ നി​യ​മാ​വ​ലി പ്ര​കാ​രം ഒ​രം​ഗ​രാ​ജ്യ​ത്തി​ന്‍റെ എ​തി​ർ​പ്പു മ​തി മ​റ്റു​ള്ള​വ​രു​ടെ അ​പേ​ക്ഷ ത​ള്ളാ​ൻ. സ്വീ​ഡ​നൊ​പ്പം ഫി​ൻ​ല​ൻ​ഡും നാ​റ്റോ അം​ഗ​ത്വ​ത്തി​നു ശ്ര​മി​ക്കു​ന്നു​ണ്ട്. ഫി​ൻ​ല​ൻ​ഡ് നാ​റ്റോ​യി​ൽ ചേ​രു​ന്ന​തി​നെ പി​ന്തു​ണ​യ്ക്കു​മെ​ന്നും എ​ർ​ദോ​ഗ​ൻ വ്യ​ക്ത​മാ​ക്കി.