പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല കു​ത്ത​നെ കൂ​ട്ടി; ന​ട്ടം​തി​രി​ഞ്ഞ് പാ​ക് ജ​ന​ത

07:46 AM Jan 30, 2023 | Deepika.com
ക​റാ​ച്ചി: സാ​മ്പ​ത്തി​ക-​ഭ​ക്ഷ്യ പ്ര​തി​സ​ന്ധി​യി​ൽ ന​ട്ടം​തി​രി​യു​ന്ന പാ​ക്കി​സ്ഥാ​നി​ൽ ഇ​ന്ധ​ന​വി​ല കു​ത്ത​നെ കൂ​ട്ടി. പെ​ട്രോ​ളി​നും ഡീ​സ​ലി​നും ലി​റ്റ​റി​ന് 35 രൂ​പ വീ​ത​മാ​ണ് ഉ​യ​ർ​ത്തി​യ​ത്. ഇ​തോ​ടെ പെ​ട്രോ​ൾ ലി​റ്റ​റി​ന് 249.80 രൂ​പ​യും ഡീ​സ​ലി​ന് 262.80 രൂ​പ​യു​മാ​യെ​ന്ന് പാ​ക് ധ​ന​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

പാ​ക്കി​സ്ഥാ​ൻ രൂ​പ​യു​ടെ വി​ല​യി​ടി​വും വി​ദേ​ശ​നാ​ണ്യ​ക്ക​മ്മി​യു​മാ​ണ് വി​ല കു​ത്ത​നെ വ​ർ​ധി​പ്പി​ക്കാ​ൻ കാ​ര​ണം. ഓ​യി​ൽ ആ​ൻ​ഡ് ഗ്യാ​സ് അ​ധി​കൃ​ത​രു​ടെ ശി​പാ​ർ​ശ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​ര​ക്കു​ക​ൾ വ​ർ​ധി​പ്പി​ച്ച​തെ​ന്ന് പാ​കി​സ്താ​ൻ ധ​ന​മ​ന്ത്രി ഇ​സ്ഹാ​ഖ് ദ​ർ പ​റ​ഞ്ഞു.

ഇ​തി​നൊ​പ്പം മ​ണ്ണെ​ണ്ണ​യു​ടെ​യും ലൈ​റ്റ് ഡീ​സ​ൽ ഓ​യി​ലി​ന്‍റെ​യും വി​ല​യും വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. ലി​റ്റ​റി​ന് 18 രൂ​പ​യാ​ണ് വ​ർ​ധി​പ്പി​ച്ച​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ഇ​തോ​ടെ മ​ണ്ണെ​ണ്ണ​ക്ക് 189.83 രൂ​പ​യും ലൈ​റ്റ് ഡീ​സ​ൽ ഓ​യി​ലി​ന് 187 രൂ​പ​യു​മാ​ണ് പു​തി​യ വി​ല. ഞാ​യ​റാ​ഴ്ച രാ​വി​ലെ 11 മു​ത​ൽ പു​തി​യ വി​ല പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നു.

2022 ൽ ​വി​ല​ക്ക​യ​റ്റം 25 ശ​ത​മാ​നം വ​രെ വ​ർ​ധി​ച്ചെ​ന്നാ​ണ് സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് പാ​ക്കി​സ്ഥാ​ന്‍റെ റി​പ്പോ​ർ​ട്ട്. അ​തി​ന്‍റെ ഫ​ല​മാ​യി ഇ​ന്ധ​നം, അ​രി, മ​റ്റു ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ, പ​ഞ്ച​സാ​ര തു​ട​ങ്ങി​യ​വ​യ്ക്കും വി​ല കു​ത്ത​നെ കൂ​ടി. ചി​ല പ​ച്ച​ക്ക​റി​ക​ൾ​ക്ക് 500 ശ​ത​മാ​നം വ​രെ വി​ല ക​യ​റി​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ വ​ർ​ഷം ജ​നു​വ​രി ആ​റി​ന് സ​വാ​ള വി​ല കി​ലോ​യ്ക്ക് 36.7 രൂ​പ​യാ​യി​രു​ന്നെ​ങ്കി​ൽ ഈ ​ജ​നു​വ​രി അ​ഞ്ചി​ന് അ​ത് 220.4 രൂ​പ​യാ​യി. ഇ​ന്ധ​ന വി​ല 61 ശ​ത​മാ​ന​മാ​ണ് വ​ർ​ധി​ച്ച​ത്. രാ​ജ്യ​ത്ത് ചി​ല​യി​ട​ങ്ങ​ളി​ൽ ഒ​രു കി​ലോ ധാ​ന്യ​പ്പൊ​ടി​ക്ക് 3000 രൂ​പ വ​രെ​യാ​ണ് വി​ല.