പ​ത്മ​പു​ര​സ്കാ​ര ജേ​താ​ക്ക​ളാ​യ ഗോ​ത്ര​വ​ർ​ഗ​ക്കാ​രെ അ​ഭി​ന​ന്ദി​ച്ച് പ്ര​ധാ​ന​മ​ന്ത്രി

04:23 AM Jan 30, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: പ​ത്മ പു​ര​സ്കാ​ര ജേ​താ​ക്ക​ളാ​യ ഗോ​ത്ര​വ​ർ​ഗ​ക്കാ​രെ പ്ര​ശം​സി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. അ​ടു​ത്തി​ടെ പ്ര​ഖ്യാ​പി​ച്ച പ​ത്മ പു​ര​സ്കാ​ര​ങ്ങ​ളി​ൽ ഗോ​ത്ര​വ​ർ​ഗ​ക്കാ​രു​ടെ​യും ഗോ​ത്ര ജീ​വി​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ്ര​വ​ർ​ത്തി​ച്ച​വ​രു​ടെ​യും മി​ക​ച്ച പ​ങ്കാ​ളി​ത്ത​മു​ണ്ടാ​യി​രു​ന്ന​താ​യി പ്ര​ധാ​ന​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

ടോ​ട്ടോ, ഹോ, ​കു​യി, കൂ​വി, മ​ണ്ട തു​ട​ങ്ങി​യ ആ​ദി​വാ​സി ഭാ​ഷ​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ച നി​ര​വ​ധി മ​ഹ​ദ്‌​വ്യ​ക്തി​ക​ൾ​ക്ക് ഇ​ത്ത​വ​ണ പ​ത്മ പു​ര​സ്കാ​ര​ങ്ങ​ൾ ല​ഭി​ച്ച​താ​യി പ്ര​ധാ​ന​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. ധ​നി​റാം ടോ​ട്ടോ, ജ​നും സിം​ഗ് സോ​യ്, ബി. ​രാ​മ​കൃ​ഷ്ണ റെ​ഡ്ഡി തു​ട​ങ്ങി​യ പ​ത്മ പു​ര​സ്കാ​ര ജേ​താ​ക്ക​ളെ പ്ര​ധാ​ന​മ​ന്ത്രി പേ​രെ​ടു​ത്തു പ്ര​ശം​സി​ച്ചു.

പ്ര​തി​മാ​സ റേ​ഡി​യോ പ്ര​ഭാ​ഷ​ണ പ​രി​പാ​ടി​യാ​യ മ​ൻ കി ​ബാ​ത്തി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി പ​ത്മ പു​ര​സ്കാ​ര ജേ​താ​ക്ക​ളാ​യ ഗോ​ത്ര​വ​ർ​ഗ​ക്കാ​രെ അ​ഭി​ന​ന്ദി​ച്ച​ത്. ന​ക്സ​ൽ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ പോ​ലും ഇ​ത്ത​വ​ണ പ​ത്മ പു​ര​സ്കാ​ര​ങ്ങ​ളു​ടെ അ​ല​യൊ​ലി​ക​ൾ പ്ര​തി​ധ്വ​നി​ച്ചു​വെ​ന്നും ന​ക്സ​ലൈ​റ്റ് ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലെ യു​വാ​ക്ക​ൾ​ക്കു​ൾ​പ്പെ​ടെ പ​ത്മ​പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ചോ​ദ​ന​മാ​കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

ഛത്തീ​സ്ഗ​ഡി​ലെ കാ​ങ്ക​റി​ൽ മ​രം കൊ​ത്തു​പ​ണി ചെ​യ്യു​ന്ന അ​ജ​യ് കു​മാ​ർ മാ​ണ്ഡ​വി, ഗ​ഡ്ചി​രോ​ളി​യി​ലെ പ്ര​ശ​സ്ത​മാ​യ ഝ​രി​പ​ട്ടി രം​ഗ​ഭൂ​മി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ര​ശു​റാം കോ​മാ​ജി എ​ന്നി​വ​ർ​ക്ക് പു​റ​മേ വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലെ നി​ര​വ​ധി ഗോ​ത്ര​വ​ർ​ഗ​ക്കാ​രും പ​ത്മ പു​ര​സ്കാ​ര​ങ്ങ​ൾ​ക്ക് അ​ർ​ഹ​രാ​യി​രു​ന്നു.