ല​ക്നോ ഏ​ക​ദി​നം: ഇ​ന്ത്യ​ക്ക് വി​ജ​യം

10:45 PM Jan 29, 2023 | Deepika.com
ല​ക്നോ: ന്യൂ​സി​ല​ൻ​ഡ് ഉ​യ​ർ​ത്തി​യ ചെ​റി​യ ല​ക്ഷ്യ​ത്തി​ലേ​ക്ക് എ​ത്താ​ൻ ബാ​റ്റ​ർ​മാ​ർ വി​ഷ​മി​ച്ചെ​ങ്കി​ലും മ​ത്സ​രം കൈ​വി​ടാ​തെ ഇ​ന്ത്യ. പ​ര​മ്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ആ​റ് വി​ക്ക​റ്റി​ന്‍റെ വി​ജ​യം നേ​ടി​യ ഇ​ന്ത്യ മൂ​ന്ന് മ​ത്സ​ര പ​ര​മ്പ​ര 1 -1 എ​ന്ന നി​ല​യി​ൽ സ​മ​നി​ല​യി​ലാ​ക്കി.

കി​വീ​സ് ഉ​യ​ർ​ത്തി​യ 100 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം ഒ​രു പ​ന്ത് ബാ​ക്കി നി​ൽ​ക്കെ ഇ​ന്ത്യ മ​റി​ക​ട​ന്നു. ര​ണ്ട് ടീ​മി​ലെ​യും ബാ​റ്റ​ർ​മാ​ർ റ​ൺ​സ് ക​ണ്ടെ​ത്താ​ൻ വി​ഷ​മി​ച്ച മ​ത്സ​ര​ത്തി​ൽ, പ​ന്ത് എ​ടു​ത്ത ബൗ​ള​ർ​മാ​ർ​ക്ക് മി​ക്ക​വ​ർ​ക്കും വി​ക്ക​റ്റ് ല​ഭി​ച്ചു.

സ്കോ​ർ:
ന്യൂ​സി​ല​ൻ​ഡ് 99 /8(20)
ഇ​ന്ത്യ 101 /4 (19.5)


ടോ​സ് നേ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ കി​വീ​സി​നെ മു​ൻ​നി​ര ബാ​റ്റ​ർ​മാ​ർ കൈ​വി​ട്ടു. 19 റ​ൺ​സ് നേ​ടി​യ മി​ച്ച​ൽ സാ​ന്‍റ്ന​റാ​ണ് ടീ​മി​ന്‍റെ ടോ​പ് സ്കോ​റ​ർ. അ​ർ​ഷ്ദീ​പ് സിം​ഗ് ര​ണ്ടും ഹാ​ർ​ദി​ക് പാ​ണ്ഡ്യ, വാ​ഷിം​ഗ്ട​ൺ സു​ന്ദ​ർ, ദീ​പ​ക് ഹൂ​ഡ, യു​സ്‌​വേ​ന്ദ്ര ചാ​ഹ​ൽ, കു​ൽ​ദീ​പ് യാ​ദ​വ് എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​ത​വും നേ​ടി.

മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇ​ന്ത്യ​ക്ക് വി​ക്ക​റ്റു​ക​ൾ ന​ഷ്ട​മാ​യി​ല്ലെ​ങ്കി​ലും വേ​ഗ​ത്തി​ൽ റ​ൺ​സ് എ​ടു​ക്കാ​ൻ സാ​ധി​ച്ചി​ല്ല. 10.4 ഓ​വ​റി​ൽ 50/3 എ​ന്ന നി​ല​യി​ലാ​യി​രു​ന്ന ഇ​ന്ത്യ​യെ സൂ​ര്യ​കു​മാ​ർ യാ​ദ​വ്(26*), പാ​ണ്ഡ്യ(15*) എ​ന്നി​വ​രാ​ണ് വി​ജ​യ​ത്തി​ലെ​ത്തി​ച്ച​ത്.

ഇ​ഷാ​ൻ കി​ഷ​ൻ(19), വാ​ഷിം​ഗ്ട​ൺ സു​ന്ദ​ർ(10) എ​ന്നി​വ​ർ റ​ൺ ഔ​ട്ട് ആ​യ​പ്പോ​ൾ മൈ​ക്ക​ൾ ബ്രേ​സ്‌​വെ​ൽ, ഇ​ഷ് സോ​ധി എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​തം നേ​ടി.