വി​ജ​യ​വ​ഴി​യി​ൽ തി​രി​ച്ചെ​ത്തി ബ്ലാ​സ്റ്റേ​ഴ്സ്

09:49 PM Jan 29, 2023 | Deepika.com
കൊ​ച്ചി: തു​ട​ർ​പ​രാ​ജ​യ​ങ്ങ​ളെ ഭൂ​ത​കാ​ല​സ്മ​ര​ണ​ക​ളാ​ക്കി വി​ജ​യ​വ​ഴി​യി​ലേ​ക്ക് തി​രി​കെ ന​ട​ന്ന് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ്. കൊ​ച്ചി​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ നോ​ർ​ത്ത്ഈ​സ്റ്റ് യു​ണൈ​റ്റ​ഡി​നെ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളി​ന് വീ​ഴ്ത്തി​യ ബ്ലാ​സ്റ്റേ​ഴ്സ് 28 പോ​യി​ന്‍റു​മാ​യി ലീ​ഗി​ലെ മൂ​ന്നാം സ്ഥാ​നം നി​ല​നി​ർ​ത്തി.

സ​ഹ​ൽ അ​ബ്ദു​ൾ സ​മ​ദ്, ഇ​വാ​ൻ ക​ല്യൂ​ഷ്നി, ഗോ​ൾ​കീ​പ്പ​ർ പ്ര​ഭ്സു​ഖ​ൻ ഗി​ൽ എ​ന്നി​വ​രെ പു​റ​ത്തി​രു​ത്തി​യാ​ണ് കോ​ച്ച് ഇ​വാ​ൻ വു​ക്ക​മ​നോ​വി​ച്ച് പോ​രാ​ട്ട​ത്തി​നി​റ​ങ്ങി​യ​ത്. ആ​ദ്യ ഇ​ല​വ​നി​ൽ ഇ​ടം​നേ​ടി​യ ബ്രൈ​സ് മി​റാ​ൻ​ഡ നി​റ​ഞ്ഞ് ക​ളി​ച്ച​തോ​ടെ മ​ത്സ​ര​ത്തി​ൽ തു​ട​ക്കം മു​ത​ൽ കൊ​മ്പ​ന്മാ​ർ​ക്ക് മേ​ൽ​ക്കൈ ല​ഭി​ച്ചു.

നി​ര​വ​ധി അ​വ​സ​ര​ങ്ങ​ൾ പാ​ഴാ​ക്കി​യ​തോ​ടെ ആ​ദ്യ പ​കു​തി ഗോ​ളി​ല്ലാ​തെ അ​വ​സാ​നി​ക്കു​മെ​ന്ന് തോ​ന്നി​യി​രു​ന്നു. എ​ന്നാ​ൽ 42-ാം മി​നി​റ്റി​ൽ പെ​ട്ടെ​ന്നെ​ടു​ത്ത ഒ​രു ത്രോ - ​ഇ​ൻ, മി​റാ​ൻ​ഡ അ​തി​വേ​ഗം ദി​മി​ത്രി​യോ​സ് ഡ​യ​മ​ന്‍റ​കോ​സി​ന് പാ​സ് ചെ​യ്തു. ല​ഭി​ച്ച ഫ്രീ ​ഹെ​ഡ​ർ വ​ല​യി​ലെ​ത്തി​ച്ച ഡ​യ​മ​ന്‍റ​കോ​സ് കൊ​മ്പ​ന്മാ​ർ​ക്ക് ലീ​ഡ് ന​ൽ​കി.

ര​ണ്ട് മി​നി​റ്റി​നു​ള്ളി​ൽ ഡ​യ​മ​ന്‍റ​കോ​സ് ലീ​ഡു​യ​ർ​ത്തി. മ​ധ്യ​വ​ര​യ്ക്ക​രി​കി​ൽ നി​ന്ന് എ​ഡ്രി​യാ​ൻ ലൂ​ണ ഉ​യ​ർ​ത്തി ന​ൽ​കി​യ ത്രൂ ​പാ​സ്, ഗോ​ളി​യെ വെ​ട്ടി​ച്ച് ഡ​യ​മ​ന്‍റ​കോ​സ് വ​ല​യി​ലെ​ത്തി​ച്ചു. പ​ക​ര​ക്കാ​ര​നാ​യി​യെ​ത്തി​യ സ​ഹ​ൽ, ആ​യു​ഷ് അ​ധി​കാ​രി എ​ന്നി​വ​ർ​ക്ക് നി​ര​വ​ധി അ​വ​സ​ര​ങ്ങ​ൾ പി​ന്നീ​ടും ല​ഭി​ച്ചെ​ങ്കി​ലും ബ്ലാ​സ്റ്റേ​ഴ്സി​ന് ലീ​ഡു​യ​ർ​ത്താ​നാ​യി​ല്ല.

16 ക​ളി​യി​ൽ നാ​ല് പോ​യി​ന്‍റ് മാ​ത്ര​മു​ള്ള നോ​ർ​ത്ത്ഈ​സ്റ്റ് പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ അ​വ​സാ​ന സ്ഥാ​ന​ത്ത് തു​ട​രു​ക​യാ​ണ്.