പാ​ക്കി​സ്ഥാ​നി​ൽ ബോ​ട്ട് മു​ങ്ങി 10 വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു

09:06 PM Jan 29, 2023 | Deepika.com
ഇ​സ്ലാ​മാ​ബാ​ദ്: വ​ട​ക്ക്‌​പ​ടി​ഞ്ഞാ​റ​ൻ പാ​ക്കി​സ്ഥാ​നി​ലെ ഖൈ​ബ​ർ പ​ഖ്തു​ൺ​വ പ്ര​വി​ശ്യ​യി​ൽ ബോ​ട്ട് ന​ദി​യി​ൽ മു​ങ്ങി 10 വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു. എ​ട്ട് വി​ദ്യാ​ർ​ഥി​ക​ളെ കാ​ണാ​താ​യി. പ​രി​ക്കേ​റ്റ ഒ​മ്പ​ത് പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ടാ​ണ്ടാ മേ​ഖ​ല​യി​ലെ മ​ത​പാ​ഠ​ശാ​ല​യി​ൽ നി​ന്ന് വി​നോ​ദ​യാ​ത്ര​യ്ക്കാ​യി എ​ത്തി​യ 50 അം​ഗ സം​ഘ​ത്തി​ൽ​പ്പെ​ട്ട​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. മ​രി​ച്ച കു​ട്ടി​ക​ളെ​ല്ല​വ​രും ഏ​ഴി​നും പന്ത്രണ്ടിനു​മി​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രാ​ണ്.

അ​പ​ക​ട​സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത ടാ​ണ്ടാ ത​ടാ​ക​ത്തി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ഈ ​വി​ല​ക്ക് മ​റി​ക​ട​ന്ന് എ​ത്തി​യ​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

കാ​ണാ​താ​യ​വ​ർ​ക്കാ​യി പാ​ക്കി​സ്ഥാ​ൻ നാ​വി​ക​സേ​ന​യു​ടെ മു​ങ്ങ​ൽ​വി​ദ​ഗ്ധ​ർ തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.