കൊ​ച്ചി​യി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെ എ​സ്ഐ​യെ ഇ​ടി​ച്ചി​ട്ട് ബൈ​ക്ക് യാ​ത്രി​ക​ർ

06:52 PM Jan 29, 2023 | Deepika.com
എ​റ​ണാ​കു​ളം: ഫോ​ർ​ട്ട് കൊ​ച്ചി​യി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെ ബൈ​ക്കി​ലെ​ത്തി​യ യു​വാ​ക്ക​ൾ സ​ബ് ഇ​ൻ​സ്പെ​ക്ട​റെ ഇ​ടി​ച്ച് തെ​റി​പ്പി​ച്ച ശേ​ഷം ക​ട​ന്ന് ക​ള​ഞ്ഞു. അ​പ​ക​ട​ത്തി​ൽ ഫോ​ർ​ട്ട് കൊ​ച്ചി എ​സ്ഐ സ​ന്തോ​ഷ് മേ​നാ​ന്‍റെ കൈ ​ഒ​ടി​ഞ്ഞു.

ഇ​ന്ന​ലെ രാ​ത്രി​യോ​ടെ പ​ള്ള​ത്തു​രാ​മ​ൻ പാ​ർ​ക്കി​ന് സ​മീ​പ​മാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ഹെ​ൽ​മെ​റ്റി​ല്ലാ​തെ ബൈ​ക്കി​ലെ​ത്തി​യ യു​വാ​ക്ക​ൾ പോ​ലീ​സ് പ​രി​ശോ​ധ​ന ക​ണ്ട് വേ​ഗ​ത്തി​ൽ പോ​ക​വെ എ​സ്ഐ​യെ വാ​ഹ​നം ഉ​പ​യോ​ഗി​ച്ച് ഇ​ടി​ച്ച് തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

യു​വാ​ക്ക​ൾ​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.