തിരുവനന്തപുരം: കോവളം ബൈപ്പാസിൽ തിരുവല്ലത്തിന് സമീപം ബൈക്ക് റേസിംഗ് നടത്തി അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പൊട്ടക്കുഴി സ്വദേശി അരവിന്ദ് ആണ് മരിച്ചത്.
ഇന്ന് രാവിലെ എട്ടിനാണ് അപകടം സംഭവിച്ചത്. അരവിന്ദ് ഓടിച്ചിരുന്ന ബൈക്ക് ഇടിച്ച് വാഴമുട്ടം സ്വദേശി സന്ധ്യ (55) എന്ന വഴിയാത്രക്കാരി മരിച്ചിരുന്നു.
ഇൻസ്റ്റഗ്രാം റീൽസ് തയാറാക്കാനാണ് അരവിന്ദ് സൂപ്പർ ബൈക്കുമായി ബൈപ്പാസിൽ കുതിച്ച് പാഞ്ഞത്. വീട്ടുജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന സന്ധ്യയെ അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിച്ച് തെറിപ്പിച്ചു. അടുത്തുള്ള മരത്തിൽ കുരുങ്ങി നിന്ന സന്ധ്യയുടെ ശരീരത്തിൽ നിന്ന് കാൽ അറ്റുപോയിരുന്നു.
ഇടിയുടെ ആഘാതത്തിൽ 200 മീറ്ററോളം നിരങ്ങി നീങ്ങിയ ബൈക്കിൽ നിന്ന് തെറിച്ച് വീണ അരവിന്ദ് സമീപത്തുള്ള ഓടയ്ക്കുള്ളിലാണ് പതിച്ചത്.
കോവളത്തെ ബൈക്ക് റേസിംഗ് അപകടം; വാഹനമോടിച്ച യുവാവ് മരിച്ചു
06:13 PM Jan 29, 2023 | Deepika.com