ദ ​ജോ​ക്ക് ഇ​സ് ഓ​ൺ യു! 22-ാം ​ഗ്രാ​ൻ​ഡ് സ്ലാം ​നേ​ടി ജോ​ക്കോ​വി​ച്ച്

09:50 PM Jan 29, 2023 | Deepika.com
മെ​ൽ​ബ​ൺ: കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ചി​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​നു​വ​ദി​ക്കാ​തെ ത​ന്നെ നാ​ടു​ക​ട​ത്തി​യ ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ അ​ധി​കൃ​ത​രെ ത​മാ​ശ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കും വി​ധം കു​തി​ച്ചു​യ​ർ​ന്ന് നൊ​വാ​ക് ജോ​ക്കോ​വി​ച്ച്.

യു​വ​താ​രം സ്റ്റെ​ഫാ​നോ​സ് സി​സി​പാ​സി​നെ 6 -3, 7-6, 7-6 എ​ന്ന സ്കോ​റി​ന് ത​ക​ർ​ത്ത ജോ​ക്കോ ത​ന്‍റെ 22-ാം ഗ്രാ​ൻ​ഡ്സ്ലാം കി​രീ​ടം നേ​ടി റാ​ഫേ​ൽ ന​ദാ​ലി​ന്‍റെ റി​ക്കാ​ർ​ഡി​ന് ഒ​പ്പ​മെ​ത്തി.

2022 ഫ്ര​ഞ്ച് ഓ​പ്പ​ണി​ലെ പ​രാ​ജ​യ​ത്തി​ന് പ്ര​തി​കാ​രം ചെ​യ്യാ​നെ​ത്തി​യ ഗ്രീ​ക്ക് താ​രം സി​സി​പാ​സി​ന് മേ​ൽ ആ​ദ്യ സെ​റ്റി​ൽ ജോ​ക്കോ സ​മ്പൂ​ർ​ണ ആ​ധി​പ​ത്യം പു​ല​ർ​ത്തി. ര​ണ്ടും മൂ​ന്നും സെ​റ്റു​ക​ളി​ൽ ടൈ ​ബ്രേ​ക്ക​ർ ആ​വ​ശ്യ​മാ​യി വ​ന്നെ​ങ്കി​ലും യു​വ​ത​ല​മു​റ​യ്ക്ക് പു​രു​ഷ ടെ​ന്നീ​സി​ന്‍റെ ചെ​ങ്കോ​ൽ കൈ​മാ​റാ​ൻ സ​മ​യ​മാ​യി​ല്ലെ​ന്ന ധ്വ​നി​യോ​ടെ ജോ​ക്കോ പ​ത്താം ത​വ​ണ​യും നോ​ർ​മ​ൻ ബ്രൂ​ക്ക്സ് ചാ​ല​ഞ്ച് ട്രോ​ഫി​യി​ൽ മു​ത്ത​മി​ട്ടു.

റോ​ഡ് ലേ​വ​ർ അ​രീ​ന​യി​ലെ കി​രീ​ട​ധാ​ര​ണ​ത്തോ​ടെ ജോ​ക്കോ​വി​ച്ച് എ​ടി​പി റാ​ങ്കിം​ഗ് പ​ട്ടി​ക​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി.