"കാ​ഷ്മീ​രി​ല്ലാ​ത്ത ഭൂ​പ​ടം പ​ല​ത​വ​ണ ന​ൽ​കി​യ മാ​ധ്യ​മം': ബി​ബി​സി​ക്കെ​തി​രെ വീ​ണ്ടും അ​നി​ൽ ആ​ന്‍റ​ണി

04:56 PM Jan 29, 2023 | Deepika.com
കൊ​ച്ചി: ബി​ബി​സി​ക്കെ​തി​രെ വീ​ണ്ടും വി​മ​ർ​ശ​ന​വു​മാ​യി മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് എ.​കെ. ആ​ന്‍റ​ണി​യു​ടെ മ​ക​ൻ അ​നി​ൽ ആ​ന്‍റ​ണി രം​ഗ​ത്ത്. കാ​ഷ്മീ​ർ ഇ​ല്ലാ​ത്ത ഇ​ന്ത്യ​ൻ ഭൂ​പ​ടം പ​ല​ത​വ​ണ പ്ര​സി​ദ്ധീ​ക​രി​ച്ച മാ​ധ്യ​മ​മാ​ണ് ബി​ബി​സി​യെ​ന്നും ഇ​ന്ത്യ​യു​ടെ പ​ര​മാ​ധി​കാ​ര​ത്തെ ചോ​ദ്യം ചെ​യ്തു​ള്ള വാ​ർ​ത്ത​ക​ൾ മു​മ്പ് പ​ല​ത​വ​ണ ബി​ബി​സി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും അ​നി​ൽ ട്വി​റ്റ​റി​ൽ കു​റി​ച്ചു.

ബി​ബി​സി ന​ൽ​കി​യ ഭൂ​പ​ട​ങ്ങ​ൾ സ​ഹി​ത​മാ​ണ് അ​നി​ൽ ആ​ന്‍റ​ണി​യു​ടെ ട്വീ​റ്റ്. കോ​ൺ​ഗ്ര​സി​ന് കൂ​ടെ നി​ർ​ത്താ​ൻ പ​റ്റി​യ മാ​ധ്യ​മ​മാ​ണ് ബി​ബി​സി​യെ​ന്നും അ​നി​ൽ പ​രി​ഹ​സി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രാ​യ ബി​ബി​സി ഡോ​ക്യു​മെ​ന്‍റ​റി​യെ എ​തി​ര്‍​ത്ത​തി​ന്‍റെ പേ​രി​ല്‍ വി​വാ​ദ​ത്തി​ലാ​യ അ​നി​ല്‍ കെ. ​ആ​ന്‍റ​ണി കോ​ണ്‍​ഗ്ര​സി​ന്‍റെ എ​ല്ലാ പ​ദ​വി​ക​ളി​ല്‍ നി​ന്നും രാ​ജി​വെ​ച്ചി​രു​ന്നു.