ഒഡി​ഷ ആ​രോ​ഗ്യ​മ​ന്ത്രി​ക്ക് നേ​രെ വെ​ടി​യു​തി​ര്‍​ത്ത​ത് പോ​ലീ​സു​കാ​ര​ന്‍

04:56 PM Jan 29, 2023 | Deepika.com
ഭു​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ ആ​രോ​ഗ്യ​മ​ന്ത്രി ന​ബ കി​ഷോ​ര്‍ ദാ​സി​ന് നേ​രെ വെ​ടി​യു​തി​ർ​ത്ത​ത് സു​ര​ക്ഷാ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​ര​നെ​ന്ന് സ്ഥി​രീ​ക​ര​ണം. വാ​ഹ​ന​ത്തി​ല്‍ നി​ന്ന് ഇ​റ​ങ്ങു​ക​യാ​യി​രു​ന്ന മ​ന്ത്രി​ക്ക് നേ​രെ എ​എ​സ്‌​ഐ ഗോ​പാ​ല്‍ ദാ​സാ​ണ് വെ​ടി​യു​തി​ര്‍​ത്ത​ത്.

അ​തേ​സ​മ​യം വെ​ടി​വ​യ്പി​ന് പി​ന്നി​ലെ കാ​ര​ണം വ്യ​ക്ത​മ​ല്ല. മ​ന്ത്രി കാ​റി​ല്‍ നി​ന്ന് ഇ​റ​ങ്ങി​യ​പ്പോ​ള്‍ ഗോ​പാ​ല്‍ ദാ​സ് നാ​ലോ അ​ഞ്ചോ ത​വ​ണ വെ​ടി​യു​തി​ര്‍​ത്തു എ​ന്നാ​ണ് ദൃ​ക്സാ​ക്ഷി​ക​ൾ ന​ൽ​കു​ന്ന വി​വ​രം. എ​എ​സ്ഐ​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

അ​തേ​സ​മ​യം, വെ​ടി​വ​യ്പി​നെ തു​ട​ര്‍​ന്ന് ബി​ജെ​ഡി പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ന​ബ കി​ഷോ​ര്‍ ദാ​സി​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​. ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന റി​പ്പോ​ര്‍​ട്ട്.