പോ​ള​ണ്ടി​ൽ മ​ല​യാ​ളി കു​ത്തേ​റ്റ് മ​രി​ച്ചു; ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ സംഭവം

04:56 PM Jan 29, 2023 | Deepika.com
തൃ​ശൂ​ർ: പോ​ള​ണ്ടി​ൽ മ​ല​യാ​ളി കു​ത്തേ​റ്റ് മ​രി​ച്ചു. തൃ​ശൂ​ർ ഒ​ല്ലൂ​ർ ചെ​മ്പൂ​ത്ത് അ​റ​യ്ക്ക​ൽ സൂ​ര​ജ് (23) ആ​ണ് മ​രി​ച്ച​ത്. സം​ഘ​ർ​ഷ​ത്തി​ൽ നാ​ല് മ​ല​യാ​ളി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. ജോ​ർ​ദാ​ൻ പൗ​ര​ന്മാ​രു​മാ​യു​ള്ള വാ​ക്കു​ത​ർ​ക്ക​ത്തം ക​ത്തി​ക്കു​ത്തി​ൽ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു.

സൂ​ര​ജ് സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ സൂ​പ്പ​ർ​വൈ​സ​റാ​യി​രു​ന്നു. അ​ഞ്ച് മാ​സം മു​ൻ​പാ​ണ് പോ​ള​ണ്ടി​ലേ​ക്ക് പോ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം പാ​ല​ക്കാ​ട് സ്വ​ദേ​ശി​യും പോ​ള​ണ്ടി​ൽ കു​ത്തേ​റ്റ് മ​രി​ച്ചി​രു​ന്നു.

പു​തു​ശേ​രി വൃ​ന്ദാ​വ​ന്‍ ന​ഗ​റി​ല്‍ ഇ​ബ്രാ​ഹി​മാ​ണ് മ​രി​ച്ച​ത്. ഐ​എ​ന്‍​ജി ബാ​ങ്കി​ലെ ഐ​ടി വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു. ചെ​ന്നൈ​യി​ലും ബം​ഗ​ളൂ​രു​വി​ലും ജോ​ലി നോ​ക്കി​യ ശേ​ഷം പ​ത്ത് മാ​സം മു​ന്‍​പാ​ണ് ഇ​ബ്രാ​ഹിം പോ​ള​ണ്ടി​ലെ​ത്തി​യ​ത്.