കറാച്ചി: പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ ബസ് മലയിടുക്കിലേക്ക് വീണ് കത്തി 41 പേർ മരിച്ചു. ഞായറാഴ്ച രാവിലെ ബലൂചിസ്ഥാനിലെ ലാസ്ബെലയിലായിരുന്നു അപകടം. 48 യാത്രക്കാരുമായി ക്വറ്റയിൽ നിന്ന് കറാച്ചിയിലേക്ക് പോവുകയായിരുന്നു ബസാണ് അപകടത്തിൽപ്പെട്ടത്.
ലാസ്ബെലയ്ക്കു സമീപം പാലത്തിന്റെ തൂണിൽ ഇടിച്ച് ബസ് മലയിടുക്കിലേക്ക് വീഴുകയായിരുന്നു. താഴ്ചയിലേക്ക് പതിച്ച ബസ് തീപിടിച്ച് കത്തി. അമിതവേഗതയിലെത്തിയ ബസ് യുടേൺ എടുക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് പാലത്തിന്റെ തൂണിൽ ഇടിക്കുകയായിരുന്നു.
മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് ആശങ്കയുണ്ട്.
ബലൂചിസ്ഥാനിൽ ബസ് മലയിടുക്കിലേക്ക് വീണ് കത്തി 41 പേർ മരിച്ചു
01:54 PM Jan 29, 2023 | Deepika.com