ഉ​ത്ത​ര​വി​ന്‍റെ ചൂ​ടാ​റും മു​ൻ​പെ; ഹു​റി​യ​ത് ഓ​ഫീ​സ് എ​ൻ​ഐ​എ ഏ​റ്റെ​ടു​ത്തു

04:57 PM Jan 29, 2023 | Deepika.com
ശ്രീ​ന​ഗ​ർ: യു​എ​പി​എ കേ​സി​ൽ ജ​മ്മു​കാ​ഷ്മീ​രി​ലെ ശ്രീ​ന​ഗ​റി​ലു​ള്ള ഹു​റി​യ​ത് കോ​ൺ​ഫ​റ​ൻ​സ് ഓ​ഫീ​സ് എ​ൻ​ഐ​എ ഏ​റ്റെ​ടു​ത്തു. ഡ​ൽ​ഹി കോ​ട​തി​യു​ടെ ഉ​ത്ത​ര​വി​നെ തു​ട​ർ​ന്നാ​യി​രു​ന്നു ന​ട​പ​ടി. ശ്രീ​ന​ഗ​റി​ലെ രാ​ജ്ബാ​ഗി​ലു​ള്ള ഓ​ഫീ​സാ​ണ് ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി ഉ​ദ്യോ​ഗ​സ്ഥ​ർ‌ ക​ണ്ടു​കെ​ട്ടി​യ​ത്. വി​ഘ​ട​ന​വാ​ദി നേ​താ​വ് ന​യീം അ​ഹ​മ്മ​ദ് ഖാ​നെ​തി​രാ​യ യു​എ​പി​എ കേ​സി​ലാ​ണ് ഡ​ൽ​ഹി കോ​ട​തി ഹു​റി​യ​ത് ഓ​ഫീ​സ് ഏ​റ്റെ​ടു​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട​ത്. പ​ട്യാ​ല ഹൗ​സ് കോ​ട​തി അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി ഷൈ​ലേ​ന്ദ​ർ മാ​ലി​കി​ന്‍റേ​താ​ണ് ഉ​ത്ത​ര​വ്. കാ​ഷ്മീ​രി​ലെ വി​ഘ​ട​ന​വാ​ദി സം​ഘ​ട​ന​ക​ളു​ടെ ഏ​കോ​പ​ന സ​മി​തി​യാ​ണ് ഹു​റി​യ​ത്.