ഗ​ണേ​ഷ് പ​റ​ഞ്ഞ​താ​ണ് ശ​രി; കേ​ര​ള​ത്തി​ൽ ഭ​ര​ണ സ്തം​ഭ​ന​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ്

01:29 PM Jan 29, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​തി​രാ​യ കെ.​വി. ഗ​ണേ​ഷ് കു​മാ​ർ എം​എ​ൽ​എ​യു​ടെ പ്ര​സ്താ​വ​ന​യെ പി​ന്തു​ണ​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. ഗ​ണേ​ഷ് കു​മാ​ർ പ​ര​ഞ്ഞ കാ​ര്യ​ങ്ങ​ളെ​ല്ലാം അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ ശ​രി​യാ​ണെ​ന്ന് സ​തീ​ശ​ൻ ഡ​ൽ​ഹി​യി​ൽ പ​റ​ഞ്ഞു.

ഇ​ട​തു​മു​ന്ന​ണി​യി​ൽ ആ​രോ​ഗ്യ​പ​ര​മാ​യ കൂ​ടി​യാ​ലോ​ച​ന ഇ​ല്ലെ​ന്നും സം​സ്ഥാ​ന​ത്തെ സാ​മ്പ​ത്തി​ക അ​വ​സ്ഥ മോ​ശ​മാ​ണെ​ന്നു​മു​ള്ള വി​മ​ർ​ശ​നം ശ​രി​യാ​ണ്. ഗ​ണേ​ഷി​ന്‍റേ​ത് സ്വ​ഭാ​വി​ക പ്ര​തി​ക​ര​ണ​മാ​ണ്.

സി​പി​ഐ, സി​പി​എം എം​എ​ൽ​എ​മാ​രെ​ല്ലാം ഇ​തി​നെ പി​ന്തു​ണ​ക്കു​ക​യാ​ണ് ചെ​യ്ത​ത്. കേ​ര​ള​ത്തി​ൽ ഭ​ര​ണ സ്തം​ഭ​ന​മാ​ണ്. സ​മൂ​ഹി​ക​ക്ഷേ​മ പ​രി​പാ​ടി​ക​ളെ​ല്ലാം സ്തം​ഭി​ച്ചി​രി​ക്കു​ന്ന​താ​യും സ​തീ​ശ​ൻ​ പ​റ​ഞ്ഞു.