നെ​ടു​മ്പാ​ശേ​രി​യി​ൽ 36 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി

10:33 AM Jan 29, 2023 | Deepika.com
കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ 36 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി. മ​സ്ക​ത്തി​ൽ​നി​ന്നും എ​ത്തി​യ മ​ല​പ്പു​റം സ്വ​ദേ​ശി​യി​ൽ​നി​ന്നാ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്.

മൂ​ന്ന് ക്യാ​പ്സ്യൂ​ളാ​ക്കി ശ​രീ​ര​ത്തി​ൽ ഒ​ളി​പ്പി​ച്ചു​ക​ട​ത്താ​നു​ള്ള ശ്ര​മ​മാ​ണ് ക​സ്റ്റം​സ് ത​ക​ർ​ത്ത​ത്. പി​ടി​ച്ചെ​ടു​ത്ത സ്വ​ർ​ണം 795 ഗ്രാം ​തൂ​ക്കം വ​രും. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.