ഞായറാഴ്ച ഉച്ചക്ക് അന്ധേരിയിലെ ഓഷിവാര സെമിത്തേരിയിൽ സംസ്കാരം നടക്കും. ഇൻസ്റ്റഗ്രാമിൽ നടി തന്നെയാണ് മരണവിവരം പങ്കുവച്ചത്. വികാരനിർഭരമായ കുറിപ്പോടെയായിരുന്നു മരണവിവരം രാഖി പങ്കുവച്ചത്.
തന്റെ നെറുകയിൽ ഇനി അമ്മയുടെ കൈ ഉണ്ടാകില്ലെന്ന് രാഖി കുറിച്ചു. "ഇനി നഷ്ടപ്പെടാനായി ഒന്നും തന്നെയില്ല. അമ്മ നിങ്ങളെ ഞാൻ സ്നേഹിക്കുന്നു, അമ്മ. എനിക്ക് നീയല്ലാതെ ഒന്നുംതന്നെയില്ല. ഇനി ആരു എന്നെ കേൾക്കും, എന്നെ കെട്ടിപ്പിടിക്കും. ഇപ്പോൾ എന്തുചെയ്യണമെന്ന് എനിക്ക് അറിയില്ല, എവിടെ പോകണം. നിന്റെ ശൂന്യത എന്നെ വല്ലാതെ അലട്ടുന്നു'. രാഖി ഇൻസ്റ്റയിൽ പറഞ്ഞു.