പാലക്കാട്: മണ്ണാർകാട് കോട്ടോപ്പാടത്ത് കോഴിക്കൂട്ടിൽ കുടുങ്ങിയ പുലി ചത്തു. കുന്തിപ്പാടം പൂവത്താണി ഫിലിപ്പിന്റെ വീടിനോട് ചേർന്നുള്ള കൂട്ടിലാണ് പുലി അകപ്പെട്ടത്. പുലിയുടെ ജഡം മണ്ണാർകാട്ടെ വനംവകുപ്പിന്റെ ഓഫീസിലെത്തിച്ച് പോസ്റ്റുമോർട്ടം ചെയ്യും.
പുലർച്ചെ രണ്ടിന് കോഴിയുടെ ബഹളം കേട്ട് ഫിലിപ്പ് നോക്കിയപ്പോഴാണ് പുലി കുടുങ്ങിയ വിവരം അറിയുന്നത്.കോഴിക്കൂട്ടിലെ ഇരുന്പു വലയിലാണ് പുലി കുടുങ്ങിയത്. വലയിൽ കൊണ്ട് പുലിയുടെ കാലിനു പരിക്കേറ്റിരുന്നു.
ഫിലിപ്പ് അറിയിച്ചതിനെ തുടർന്നു വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തിയിരുന്നു. പുലിയെ മയക്കു വെടിവച്ചു പിടികൂടാനായി ചീഫ് ഫോറസ്റ്റ് വെറ്ററിനറി സർജൻ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം സ്ഥലത്തേയ്ക്ക് തിരിച്ചിരുന്നു.
മണ്ണാർകാട് കോഴിക്കൂട്ടിൽ കുടുങ്ങിയ പുലി ചത്തു
11:35 AM Jan 29, 2023 | Deepika.com