കോഴിക്കോട്: ഷാർജയിൽനിന്ന് കോഴിക്കോട്ടേക്ക് യാത്ര തുടങ്ങി സാങ്കേതിക തകരാർ മൂലം തിരിച്ചിറക്കിയ എയർ ഇന്ത്യ വിമാനത്തിനു യാത്ര തുടങ്ങാൻ സാധിച്ചില്ല. 170 ലധികം യാത്രക്കാരുമായി വെള്ളിയാഴ്ച രാത്രി 11.45ന് പുറപ്പെട്ട എയർ ഇന്ത്യയുടെ എഐ998 വിമാനമാണ് സാങ്കേതിക തകരാറുകൾ മൂലം ഒരു മണിക്കൂർ പറന്ന ശേഷം തിരിച്ചിറക്കിയത്.
റസിഡന്റ് വീസകൾ ഉള്ളവരോട് താമസ സ്ഥലത്തേക്ക് മാറണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. എന്നാൽ, വിസിറ്റിംഗ് വീസ ഉള്ളവരും വീസ കാലാവധി കഴിഞ്ഞവരും യാത്രക്കാർക്കിടയിൽ ഉണ്ട്. ഇവരുടെ യാത്ര പ്രതിസന്ധിയിലാണ്. ഇവരെ താൽക്കാലികമായി മറ്റൊരു താമസ സ്ഥലത്തേക്ക് മാറ്റിയതായും എയർ ഇന്ത്യ അറിയിച്ചു. ഇതിനിടയിൽ മറ്റൊരു വിമാനം കൂടി റദ്ധാക്കിയത് യാത്രക്കാരെ ദുരിതത്തിലാക്കി.
ഷാർജ-കോഴിക്കോട് എയർ ഇന്ത്യ വിമാനസർവീസുകൾ തടസപ്പെട്ടു
03:34 AM Jan 29, 2023 | Deepika.com