ല​ഡാ​ക്കി​ൽ മ​രി​ച്ച മ​ല​യാ​ളി സൈ​നി​ക​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു

10:50 PM Jan 28, 2023 | Deepika.com
കോ​ഴി​ക്കോ​ട്: ല​ഡാ​ക്കി​ൽ വ​ച്ച് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളെ​ത്തു​ട​ർ​ന്ന് മ​ര​ണ​പ്പെ​ട്ട മ​ല​യാ​ളി ജ​വാ​ൻ കെ.​ടി. നു​ഫൈ​ലി​ന്‍റെ മൃ​ത​ദേ​ഹം കേ​ര​ള​ത്തി​ലെ​ത്തി​ച്ചു. മൃ​ത​ദേ​ഹ പേ​ട​കം ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ച്ച് ജി​ല്ലാ ക​ള​ക്ട​ർ വി.​ആ​ർ. പ്രേം ​കു​മാ​ർ ഏ​റ്റു​വാ​ങ്ങി.

ഇ​ന്ന് രാ​ത്രി ക​രി​പ്പൂ​ർ ഹ​ജ് ഹൗ​സി​ൽ സൂ​ക്ഷി​ക്കു​ന്ന മൃ​ത​ദേ​ഹം നാ​ളെ രാ​വി​ലെ മ​ല​പ്പു​റം അ​രീ​ക്കോ​ടു​ള്ള വ​സ​തി​യി​ൽ എ​ത്തി​ക്കും. രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ആ​ദ​ര​മ​ർ​പ്പി​ക്കാ​നു​ള്ള സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് കു​ടും​ബം അ​റി​യി​ച്ചു.

രാ​വി​ലെ പ​തി​നൊ​ന്ന് മ​ണി​ക്ക് പൂ​ർ​ണ ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കും.