സാ​മ്പ​ത്തി​ക ത​ക​ർ​ച്ച: സം​സ്ഥാ​ന സ​ർ​ക്കാ​ർ ധ​വ​ള​പ​ത്ര​മി​റ​ക്ക​ണ​മെ​ന്ന് ബി​ജെ​പി

07:26 PM Jan 28, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തി​ന്‍റെ സാ​മ്പ​ത്തി​ക സ്ഥി​തി വ്യ​ക്ത​മാ​ക്കി സ​ർ​ക്കാ​ർ ധ​വ​ള​പ​ത്രം പു​റ​ത്തി​റ​ക്ക​ണ​മെ​ന്ന് ബി​ജെ​പി ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​നാ​ണ് ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​ത്.

ശ്രീ​ല​ങ്ക, പാ​ക്കി​സ്ഥാ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളു​ടെ സ്ഥി​തി​യി​ലേ​ക്കാ​ണ് എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ കേ​ര​ള​ത്തെ കൊ​ണ്ടു​പോ​കു​ന്ന​ത്. സാ​മ്പ​ത്തി​ക സ്ഥി​തി മോ​ശ​മാ​യി​ട്ടും സ​ർ​ക്കാ​ർ ധൂ​ർ​ത്ത് തു​ട​രു​ക​യാ​ണ്.

ചി​ന്താ ജെ​റോ​മി​ന് ശ​മ്പ​ള കു​ടി​ശി​ക​യാ​യി ല​ക്ഷ​ങ്ങ​ൾ ന​ൽ​കു​ന്ന സ​ർ​ക്കാ​ർ ജ​ന​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ കാ​ണു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

കേ​ര​ള​ത്തി​ന്‍റെ താ​ത്പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ന​ല്ല, സി​പി​എ​മ്മി​ന്‍റെ താ​ത്പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​നാ​ണ് കെ.​വി.​തോ​മ​സി​നെ ഡ​ൽ​ഹി​യി​ൽ നി​യ​മി​ച്ച​തെ​ന്നും സു​രേ​ന്ദ്ര​ൻ പ​രി​ഹ​സി​ച്ചു.